തിരുവനന്തപുരം: (KVARTHA) പെരുമാതുറ മാടന്‍വിളയില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. വീടുകള്‍ക്ക് നേരെ അജ്ഞാത സംഘം പടക്കമെറിഞ്ഞതായി പരാതി. ജംഗ്ഷനില്‍ നിന്നവര്‍ക്ക് നേരെയും പടക്കമേറുണ്ടായെന്നാണ് വിവരം. രാത്രി ഒരു വാഹനത്തില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ആക്രമണത്തില്‍ ആക്രമണത്തില്‍ മാടന്‍വിള സ്വദേശികളായ രണ്ടുപേര്‍ക്ക് പരുക്കേറ്റു. അര്‍ശിദ്, ഹുസൈന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചിറയിന്‍കീഴ് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലി തകര്‍ത്തതായും പരാതിയുണ്ട്. കാറിന്റെ ഡോറിലും വാള്‍ ഉപയോഗിച്ച് വെട്ടിയ പാടുമുണ്ട്. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. വീടിന്റെ ജനലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു.
തിങ്കളാഴ്ച (30.10.2023) രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം. കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഗുണ്ടാ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
Attack | തിരുവനന്തപുരം പെരുമാതുറയില്‍ വീടുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം; 2 യുവാക്കള്‍ക്ക് പരുക്കേറ്റു; നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലി തകര്‍ത്തതായും പരാതി
കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു
Thiruvananthapuram News, Two Youths, Injured, Attack, Houses, Car, Police, Perumathura News, Madanvila News, Fire