തിരുവനന്തപുരം: (KVARTHA) റബര്‍ ടാപിംഗിനിടെ കാലിന് പരുക്കേറ്റതോടെ വാഹനം വഴിയരികില്‍ നിര്‍ത്തിയിട്ട് ആശുപത്രിയിലേക്ക് പോയി തൊഴിലാളിയുടെ സ്‌കൂടര്‍ മോഷ്ടിച്ച് മുങ്ങിയ കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി. പാറശ്ശാല, അഞ്ചാലിക്കോണത്താണ് സംഭവം. സ്‌കൂടര്‍ മോഷ്ടിച്ച കേസിലെ പ്രതിയായ കാരോട് ഗ്രാമ പഞ്ചായത് പരിധിയിലെ ബിനുവിനെ(40)യാണ് പാറശ്ശാല പൊലീസ് പിടികൂടിയത്.
പൊലീസ് പറയുന്നത്: രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചാലിക്കോണം സ്വദേശിയായ ശശി റബര്‍ ടാപിംഗിനായി സ്‌കൂടറില്‍ എത്തിയ ശേഷം ടാപിംഗ് ജോലികളില്‍ ഏര്‍പെടുന്നതിന് ഇടയില്‍ ഇദ്ദേഹത്തിന്റെ കാലില്‍ പരുക്ക് പറ്റിയിരുന്നു. തുടര്‍ന്ന് തന്റെ സ്‌കൂടര്‍ സമീപത്ത് നിര്‍ത്തിയശേഷം മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലേക്ക് പോയി.
ഇത് ശ്രദ്ധയില്‍പെട്ട ബിനു ശശിയുടെ ഹോണ്ട ആക്ടീവ സ്‌കൂടറുമായി മുങ്ങുകയായിരുന്നു. അടുത്ത ദിവസം ശശി സ്‌കൂടര്‍ എടുക്കാന്‍ എത്തിയപ്പോഴാണ് വാഹനം മോഷണം പോയതായി അറിഞ്ഞത്. തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിനു സ്‌കൂടറുമായി പോകുന്നത് വ്യക്തമായത്. വൈകാതെ പ്രതിയെ പിടികൂടുകയായിരുന്നു.
പാറശ്ശാല എസ് ഐ രാജേഷിന്റെ നേതൃത്യത്തില്‍ ബിനുവിനെ കസ്റ്റഡിയില്‍ എടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുളപ്പുറം ഭാഗത്ത് സ്‌കൂടര്‍ ഒളിപ്പിച്ചിരിക്കുന്നത് സമ്മതിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്ത് ബൈക് വില്‍ക്കാനായിരുന്നു പ്രതിയുടെ പദ്ധതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Thief Caught | റബര്‍ ടാപിംഗിനിടെ കാലിന് പരുക്കേറ്റതോടെ വാഹനം വഴിയരികില്‍ നിര്‍ത്തിയിട്ട് ആശുപത്രിയിലേക്ക് പോയി; തൊഴിലാളിയുടെ സ്‌കൂടര്‍ മോഷ്ടിച്ച് മുങ്ങിയ കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി
'തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്ത് വില്‍ക്കാനായിരുന്നു പ്രതിയുടെ പദ്ധതി'
Thiruvananthapuram News, Local News, Thief, Theft, Stole, Rubber Tapping, Wor