Follow KVARTHA on Google news Follow Us!
ad

Found Dead | തിരുവനന്തപുരത്ത് ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളില്‍ വിളിച്ചതിന് പിന്നാലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

'മദ്യപിച്ച് എത്തിയശേഷം ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു' Thiruvananthapuram News, Local News, Youth, Wife, Husband, Relative, WhatsApp, Video Call,
തിരുവനന്തപുരം: (KVARTHA) ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോളില്‍ വിളിച്ചതിന് പിന്നാലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. സുഹൃത്തിന്റെ വാടക വീട്ടില്‍ വച്ചാണ് സംഭവം.

സംഭവത്തെ കുറിച്ച് നെടുമങ്ങാട് പൊലീസ് പറയുന്നത്: മദ്യപിച്ചശേഷം ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് വിവരം. റിയാസും ഭാര്യയും രണ്ട് മാസമായി പിണക്കത്തിലായിരുന്നു. വ്യാഴാഴ്ച (19.10.2023) വൈകിട്ട് റിയാസ് സുഹൃത്തായ നസീറിന്റെ വീട്ടില്‍ വന്നിരുന്നു. ഇവിടെവെച്ച് രണ്ട് പേരും മദ്യപിച്ചു. തുടര്‍ന്ന് നസീര്‍ ഉറങ്ങി പോയി. രാത്രി 8 മണിയോടെയാണ് റിയാസ് ഫാനില്‍ കെട്ടിത്തൂങ്ങിയത്.

രാത്രി വൈകി ഉണര്‍ന്ന നസീറാണ് റിയാസിനെ മരിച്ച നിലയില്‍ കണ്ടെത്തി. പിന്നാലെ വാര്‍ഡ് മെമ്പറെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രെജിസ്റ്റര്‍ ചെയ്തു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറന്‍സിക് വിഭാഗം പരിശോധന നടത്തിയശേഷം മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ടത്തിന് അയക്കും. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മീന്‍ വില്‍പന നടത്തിയാണ് റിയാസ് ഉപജീവനം നടത്തുന്നത്. ഇടയ്ക്ക് റിയാസ് ആത്മഹത്യ ചെയ്യുമെന്ന് ഭയപ്പെടുത്തിയതായും ബന്ധുക്കള്‍ പറയുന്നുണ്ട്. അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും സംശയിക്കുന്നു.




Keywords: News, Kerala, Kerala-News, Malayalam-News, Regional-News, Thiruvananthapuram News, Local News, Youth, Wife, Husband, Relative, WhatsApp, Video Call, Found Dead, Thiruvananthapuram: Man dials wife's relative on WhatsApp video call before found dead.

Post a Comment