തിരുവനന്തപുരം: (KVARTHA) പ്രണയ ബന്ധം ഉപേക്ഷിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്ന പരാതിയില്‍ യുവാവ് പൊലീസ് പിടിയില്‍. വിഷ്ണു എന്ന 23കാരനെയാണ് കടയ്ക്കാവൂര്‍ പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതിയുമായുള്ള സ്‌നേഹബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നിരന്തരം പെണ്‍കുട്ടിയെ പിന്തുടരുകയും വര്‍ക്കല പുത്തന്‍ചന്തയില്‍ വെച്ച് യുവാവ് ഉപദ്രവിക്കുയും ചെയ്‌തെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിക്കുകയും ചെയ്തശേഷം ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
വര്‍ക്കല എ എസ് പിയുടെ നിര്‍ദേശ പ്രകാരം കടയ്ക്കാവൂര്‍ എസ് എച് ഒ സജിന്‍ ലൂയിസ്, സബ് ഇന്‍സ്‌പെക്ടര്‍ സജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബാലു, പ്രേംകുമാര്‍, അനീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
Arrested | പ്രണയത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ഉപദ്രവിച്ചതായി പരാതി; 23കാരന്‍ അറസ്റ്റില്‍
'ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു'
Thiruvananthapuram News, Break Up, 23 Year Old, Youth, Followed, Attacked, Minor Girl, Arrested