Follow KVARTHA on Google news Follow Us!
ad

Arrested | തിരുവല്ല സഹകരണ അര്‍ബന്‍ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസ്; മുന്‍ ബ്രാഞ്ച് മാനേജര്‍ അറസ്റ്റില്‍

ഇടപാടുകാരിയുടെ അകൗണ്ടില്‍നിന്ന് 350000 രൂപ കൈക്കലാക്കിയെന്നാണ് പരാതി Thiruvalla News, Pathanamthitta News, Urban Bank, Fraud Case, Former Branch Mana
പത്തനംതിട്ട: (KVARTHA) തിരുവല്ല സഹകരണ അര്‍ബന്‍ ബാങ്ക് നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ ബ്രാഞ്ച് മാനേജര്‍ പ്രീതാ ഹരിദാസ് അറസ്റ്റില്‍. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രീതാ ഹരിദാസിനെ കസ്റ്റഡിയിലെടുത്തത്. ഇടപാടുകാരിയുടെ അകൗണ്ടില്‍നിന്ന് 350000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

പ്രീത ഹരിദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈകോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഒളിവില്‍ പോയ പ്രീതയെ വ്യാഴാഴ്ച (19.10.2023) രാവിലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

2015 ലാണ് തിരുവല്ല മതില്‍ഭാഗം സ്വദേശി വിജയലക്ഷ്മി മോഹന്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ മഞ്ഞാടി ശാഖയില്‍ മൂന്നര ലക്ഷം രൂപ നിക്ഷേമിട്ടത്. പലിശ ഉള്‍പെടെ ആറേമുക്കാല്‍ ലക്ഷം രൂപ 2022 ഒക്ടോബറില്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. നിക്ഷേപത്തിന്റെ അസല്‍ രേഖകള്‍ ഉള്‍പെടെ വാങ്ങിവെച്ച ജീവനക്കാര്‍ പക്ഷേ പണം തിരികെ നല്‍കിയില്ല. തുടരന്വേഷണത്തിലാണ് വ്യാജ ഒപ്പിട്ട് ബാങ്ക് ജീവനക്കാരി പണം തട്ടിയെന്ന് അറിയുന്നത്. മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായ ബാങ്ക് ചെയര്‍മാന്റെ ഒത്താശയിലാണ് പണം തട്ടിയെന്നാണ് നിക്ഷേപക ആരോപിക്കുന്നത്.




Keywords: News, Kerala, Kerala-News, Malayalam-News, Police-News, Thiruvalla News, Pathanamthitta News, Urban Bank, Fraud Case, Former Branch Manager, Arrested, Police, Allegation, Complaint, Thiruvalla Urban Bank Fraud Case; Former Branch Manager Arrested.

Post a Comment