ഒരു പാസ്റ്ററുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് എംപിക്ക് നേരെ ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ സ്ഥാനാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച (30.10.2023) ദൗലത്താബാദ് മണ്ഡലത്തിലെ സുരമ്പള്ളി ഗ്രാമത്തില്‍ പ്രചാരണത്തിനിടെയാണ് സംഭവം.
ആള്‍കൂട്ടത്തില്‍ നിന്ന് ഒരാള്‍ കോത്ത പ്രഭാകര്‍ റെഡ്ഡിയെ കുത്തുകയായിരുന്നു. കോത്ത പ്രഭാകറിന്റെ വയറ്റിലാണ് കുത്തേറ്റത്. പ്രതിയെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിക്കുകയും പൊലീസില്‍ ഏല്‍പിക്കുകയും ചെയ്തു.
'ഒരു അജ്ഞാതന്‍ പ്രഭാകര്‍ റെഡ്ഡിയുടെ അടുത്തേക്ക് നടന്നടുത്തു, നേതാവിന് ഹസ്തദാനം ചെയ്യണമെന്ന് തോന്നി, പക്ഷേ അയാള്‍ പെട്ടെന്ന് ഒരു കത്തി പുറത്തെടുത്ത് വയറ്റില്‍ കുത്തുകയായിരുന്നു.'- റാലിക്കെത്തിയ ബിആര്‍എസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അക്രമിയെ പിടികൂടി മര്‍ദിച്ചു.
പ്രതിയെ തിരിച്ചറിയുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കോത്ത പ്രഭാകറിനെ ഗജ്വെല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് മാറ്റിയേക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: News, National, National-News, Telangana-Assembly-Election, Police-News, Telangana News, KCR Party, MP, Kotha Prabhakar Reddy, Attacked, Medak Lok Sabha Constituency, BRS Worker, Campaign, Campaigning, Injured, Treatment, Hospital, Politics, Party, Telangana: KCR Party MP Kotha Prabhakar Reddy Attacked While Campaigning.