തിങ്കളാഴ്ചയാണ് ഗൗതമി രാജി പ്രഖ്യാപിച്ചത്. 25 വര്‍ഷം മുമ്പാണ് ഗൗതമി ബിജെപിയില്‍ ചേര്‍ന്നത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. എന്നാല്‍ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ടി അംഗങ്ങള്‍ പിന്തുണച്ചുവെന്നും രാജിക്കത്തില്‍ ഗൗതമി ആരോപിച്ചു.
അളഗപ്പനും സംഘവും തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഗൗതമി വെളിപ്പെടുത്തിയിരുന്നു. തന്റെ സാഹചര്യം അളഗപ്പനും കുടുംബവും മുതലെടുക്കുകയായിരുന്നുവെന്നും ഗൗതമി ആരോപിച്ചു. '20 വര്‍ഷം മുമ്പ് ചെറിയ കുട്ടിയുമായി വല്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍. മാതാപിതാക്കള്‍ മരിച്ചുപോയിരുന്നു. ആ സമയത്ത് മുതിര്‍ന്ന രക്ഷകര്‍ത്താവിനെ പോലെ അളഗപ്പന്‍ എന്റെ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. ഞാന്‍ അയാളെ വിശ്വസിച്ച് സ്വത്തിന്റെ രേഖകള്‍ കൈമാറി.
എന്നാല്‍ ഈയടുത്ത കാലത്താണ് തട്ടിപ്പുനടത്തിയത് ശ്രദ്ധയില്‍ പെട്ടത്. പരാതി നല്‍കിയെങ്കിലും അത് നടപടിയാകാന്‍ ഒരുപാട് കാലമെടുക്കുമെന്നും ഗൗതമി ചൂണ്ടിക്കാട്ടി. ഈ അവസരത്തില്‍ ഒരിക്കല്‍ പോലും പാര്‍ടി പിന്തുണച്ചില്ല. എന്നാല്‍ അളഗപ്പനെ പിന്തുണച്ചാണ് മുതിര്‍ന്ന നേതാക്കള്‍ സംസാരിച്ചിരുന്നത്. മുഖ്യമന്ത്രിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു.
Keywords: Tamil Nadu: Actress Gautami Tadimalla resigns from BJP, cites 'lack of support', Chennai, News, Actress Gautami, Resigns, BJP, Criticism, Cheating, Allegation, Politics, National News.