Follow KVARTHA on Google news Follow Us!
ad

Drowned | ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കുളിക്കാനിറങ്ങിയതായിരുന്നു Drowned, Obituary, Death, കണ്ണൂര്‍ വാര്‍ത്തകള്‍
കണ്ണൂര്‍: (KVARTHA) നഗരത്തിനടുത്തെ മേലെ ചൊവ്വ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അണ്ടത്തോട് പാച്ചാന്‍ വയലില്‍ ജലീല്‍-ശമീമ ദമ്പതികളുടെ മകന്‍ ശാസ് അബ്ദുല്‍ ജലീലാണ് (15) മരിച്ചത്.
    
Drown

ചൊവ്വാഴ്ച്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം. കക്കാട് ഭാരതീയ വിദ്യാഭവന്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Drowned, Obituary, Death, Kerala News, Kannur News, Student drowned in temple pool.
< !- START disable copy paste -->

Post a Comment