Follow KVARTHA on Google news Follow Us!
ad

Died | മസ്തിഷ്‌കത്തെ ബാധിക്കുന്ന അമീബ അണുബാധയെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

അഞ്ചുദിവസം മുമ്പാണ് പനിയും വിറയലും ബാധിച്ച നിലയില്‍ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് Student, Died, Hospital, Treatment, Kerala
തൃക്കരിപ്പൂര്‍: (KVARTHA) മസ്തിഷ്‌കത്തെ ബാധിക്കുന്ന അമീബ അണുബാധയെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. എടാട്ടുമ്മല്‍ മോഡോന്‍ വളപ്പില്‍ എംവി സുരേഷിന്റെ മകന്‍ അനന്തസൂര്യന്‍ (15) ആണ് മരിച്ചത്. ഉദിനൂര്‍ ഗവ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. കുട്ടിയെ അഞ്ചുദിവസം മുമ്പാണ് പനിയും വിറയലും ബാധിച്ച നിലയില്‍ പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Student Died Due to Illness, Kannur, News, Health, Health and Fitness, Student, Died, Hospital, Treatment, Kerala

സ്ഥിതി വഷളായതിനെ തുടര്‍ന്ന് മംഗ്ലൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌കത്തെ ബാധിക്കുന്ന അമീബ അണുബാധ സ്ഥിരീകരിച്ചത്. മരുന്നുകളോട് ശരീരം പ്രതികരിച്ചിരുന്നില്ല. ശബരിമലക്ക് പോകാന്‍ വ്രതത്തിലായിരുന്ന കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതില്‍ നിന്ന് അണുബാധ കിട്ടിയിരിക്കാം എന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

ജില്ലാ മെഡികല്‍ ഓഫിസറുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ സ്ഥിരീകരിച്ച 'അകാന്തമീബ' എന്ന രോഗാണു സാധാരണ ജലാശയങ്ങളില്‍ കണ്ടുവരുന്നതാണ്. 

രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഇത് മരണത്തിന് വരെ കാരണമാകുന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. വിവരമറിഞ്ഞ് ഉടുമ്പുന്തല ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ പി ലിയാകത്ത് അലി ആശുപത്രിയിലെത്തി. അനന്തസൂര്യന്റെ മാതാവ്: രമ്യ. സഹോദരി: അനന്തഗംഗ. സംസ്‌കാരം പൂച്ചോലിലെ വിശ്വകര്‍മ സമുദായ ശ്മശാനത്തില്‍ നടക്കും.

Keywords: Student Died Due to Illness, Kannur, News, Health, Health and Fitness, Student, Died, Hospital, Treatment, Kerala.

Post a Comment