പരുക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ സ്ട്രചറിലെടുത്ത് ആംബുലന്‍സില്‍ മെഡികല്‍ കോളജിലേക്ക് മാറ്റി. വയനാട്ടിലെ കാട്ടിക്കുളം ഗവ. എച് എസ് എസിലെ വിദ്യാര്‍ഥി മുഹമ്മദ് സിനാനാണ് പരുക്കേറ്റത്. ചാടുന്നതിനിടെ സിനാന്‍ കഴുത്ത് കുത്തി വീഴുകയായിരുന്നു.
ചാട്ടം കഴിഞ്ഞ ഉടനെയാണ് ബാലന്‍സ് തെറ്റി മുഹമ്മദ് സിനാന്റെ കഴുത്തിന് പരുക്കേറ്റത്. ഇതോടെ വേദനകൊണ്ട് സിനാന്‍ നിലത്തിരിക്കുകയായിരുന്നു. കുന്നംകുളം താലൂക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പരുക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡികല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അല്‍പനേരത്തേക്ക് ലോങ് ജംപ് മത്സരം തടസ്സപ്പെട്ടെങ്കിലും പിന്നീട് തുടര്‍ന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ 41 വിദ്യാര്‍ഥികളാണ് മത്സരിച്ചത്.
അല്‍പനേരത്തേക്ക് ലോങ് ജംപ് മത്സരം തടസ്സപ്പെട്ടെങ്കിലും പിന്നീട് തുടര്‍ന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ 41 വിദ്യാര്‍ഥികളാണ് മത്സരിച്ചത്.
Keywords: State School Sports Festival: Student injured during long jump competition
, Thrissur, News, State School Sports Festival, Student, Muhammed Sinan, Injured, Hospital, Treatment, Ambulance, Kerala News.
, Thrissur, News, State School Sports Festival, Student, Muhammed Sinan, Injured, Hospital, Treatment, Ambulance, Kerala News.