Follow KVARTHA on Google news Follow Us!
ad

Edu Academy | ഉന്നത വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് എഡ്യുകേഷന്‍ അകാഡമി സ്ഥാപിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍; പദ്ധതി രൂപരേഖ മുഖ്യമന്ത്രിക്ക് കൈമാറി

വിദ്യാഭ്യാസ കേന്ദ്രം അനിവാര്യമാണെന്ന് ചെയര്‍മാന്‍ State Minority Commission, Chief Minsiter, Education, കേരള വാര്‍ത്തകള്‍
തിരുവനന്തപുരം: (KVARTHA) ഉന്നത വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി മൈനോറിറ്റി എഡ്യുകേഷന്‍ അകാഡമി സ്ഥാപിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍. പദ്ധതിയുടെ രൂപരേഖ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റശീദ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
           
Kerala State Minority Commission

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19 ന് ചേര്‍ന്ന കമീഷന്‍ യോഗമാണ് ആശയം സര്‍കാരിന് സമര്‍പിക്കാന്‍ തീരുമാനിച്ചത്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക വികസനത്തിനും ക്ഷേമത്തിനും ഉന്നത വിദ്യാഭ്യാസ കേന്ദ്രം അനിവാര്യമാണെന്ന് അഡ്വ. എ എ റശീദ് പറഞ്ഞു. കമീഷന്‍ നിയോഗിച്ച് വിദഗ്ധ സമിതിയാണ് അകാഡമിയുടെ രൂപരേഖ തയ്യാറാക്കിയത്.

Keywords: State Minority Commission, Chief Minister, Education, State Minority Commission to set up Education Academy to address backwardness of minorities in higher education.
< !- START disable copy paste -->

Post a Comment