ബിജെപിയോടുള്ള ഞങ്ങളുടെ സമീപനവും നിലപാടും ഏവര്‍ക്കും അറിയുന്നതാണ്. എന്നിട്ടും എന്തടിസ്ഥാനത്തിലാണ് അങ്ങനെ പ്രതികരിച്ചതെന്ന് മനസിലാകുന്നില്ല. ജനതാദള്‍ എസില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പ്രായാധിക്യം കാരണം അദ്ദേഹത്തിന് മനസിലാകുന്നില്ല എന്ന് വേണം കരുതാന്‍. ജനതാദള്‍ സെക്യുലര്‍ എന്ന് പേരുള്ള ഒരു പാര്‍ടിക്ക് എങ്ങനെ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ കഴിയും.
ബിജെപിയുമായുള്ളള സഖ്യത്തെ അവരുടെ കേരള ഘടകം യോഗം ചേര്‍ന്ന് എകകണ്ഠമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ എല്‍ഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. തലശേരിയില്‍ പാര്‍ടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സീതാറാം യെച്ചൂരി.
Keywords: Sitaram Yechury, CPM, Politics, Kerala News, Kannur News, Politics, Political News, Deve Gowda, Sitaram Yechury criticizes Deve Gowda.
< !- START disable copy paste -->