Follow KVARTHA on Google news Follow Us!
ad

Gold Medal | ഏഷ്യൻ പാരാ ഗെയിംസ്: പുരുഷന്മാരുടെ ബാഡ്മിന്റൺ എസ്‌എൽ 3 വിഭാഗത്തിൽ ഇന്ത്യയുടെ പ്രമോദ് ഭഗത്തിന് സ്വർണം; നിതേഷ് കുമാറിന് വെള്ളി

ഇന്ത്യയുടെ സ്വർണമെഡലുകൾ 21 ആയി ഉയർന്നു Asian Para Games, Nishad Kumar, Gold Medal, Sports
ഹാങ്‌ഷൗ: (KVARTHA) ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന നാലാമത് ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണവേട്ട തുടർന്ന് ഇന്ത്യ. പുരുഷന്മാരുടെ ബാഡ്മിന്റൺ എസ്‌എൽ 3 വിഭാഗത്തിൽ പ്രമോദ് ഭഗത് സ്വർണം നേടി. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ തന്നെ നിതേഷ് കുമാറിനെ 22-20, 18-21, 21-19 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഭഗത് സ്വർണം ഉറപ്പിച്ചത്. നിതേഷ് കുമാർ വെള്ളിമെഡൽ കരസ്ഥമാക്കി.

News, World, Sports, Asian Para Games, Nishad Kumar, Gold Medal, Shuttler Pramod Bhagat bags gold in men's SL3 category.

ഏഷ്യൻ പാരാ ഗെയിംസിന്റെ ഈ പതിപ്പിൽ ഇന്ത്യയുടെ 21-ാം സ്വർണം കൂടിയായിരുന്നു ഇത്. നേരത്തെ പുരുഷൻമാരുടെ 1500 മീറ്റർ ടി38 ഇനത്തിൽ ഇന്ത്യയുടെ രാമൻ ശർമ സ്വർണം നേടിയിരുന്നു. 4:20.80 മിനിറ്റിൽ ഓട്ടം പൂർത്തിയാക്കിയ രാമൻ ശർമ പുതിയ ഏഷ്യൻ, ഗെയിംസ് റെക്കോർഡും കുറിച്ചു.

കൂടാതെ അമ്പെയ്ത്തിൽ ഇന്ത്യയുടെ ശീതൾ ദേവിയും സ്വർണം നേടി. രണ്ട് കൈകളും ഇല്ലാത്ത താരം കാലുകൊണ്ടാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 2023ലെ ഏഷ്യൻ പാരാ ഗെയിംസിൽ ശീതൾ ദേവിയുടെ മൂന്നാമത്തെ മെഡലാണിത്. നേരത്തെ, പാരാ അമ്പെയ്ത്ത് മിക്‌സഡ് ഇനത്തിൽ സ്വർണവും വനിതാ ഡബിൾസ് കോമ്പൗണ്ട് ഇനത്തിൽ വെള്ളിയും നേടിയിട്ടുണ്ട്.

News, World, Sports, Asian Para Games, Nishad Kumar, Gold Medal, Shuttler Pramod Bhagat bags gold in men's SL3 category.

വ്യാഴാഴ്ച, ഇന്ത്യൻ പാരാ അത്‌ലറ്റുകൾ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന മെഡൽ നേട്ടം രേഖപ്പെടുത്തി, 2018 ലെ പതിപ്പിൽ 72 മെഡലുകൾ നേടിയതാണ് ഇന്ത്യ മറികടന്നത്. 2023-ലെ പതിപ്പിൽ, ഇന്ത്യ ഇതുവരെ 80-ലധികം മെഡലുകൾ നേടിയിട്ടുണ്ട്.

Keywords: News, World, Sports, Asian Para Games, Nishad Kumar, Gold Medal, Shuttler Pramod Bhagat bags gold in men's SL3 category.
< !- START disable copy paste -->

Post a Comment