Follow KVARTHA on Google news Follow Us!
ad

Shobha Surendran | അർബൻ നിധി തട്ടിപ്പ് കേസുകൾ കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് ശോഭാ സുരേന്ദ്രൻ

'സംസ്ഥാന ആഭ്യന്തര വകുപ്പ് ഒളിച്ചു കളിക്കുന്നു' Shobha Surendran, കണ്ണൂർ വാർത്തകൾ, Politics
കണ്ണൂർ: (KVARTHA) അർബൻ നിധി സാമ്പത്തിക തട്ടിപ്പിൽ നടന്നു കൊണ്ടിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രൻ. കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ഈ കാര്യത്തിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണം. കേസിലെ
പ്രധാന പ്രതി തൃശൂർ കാരനായ ആന്റണിക്ക് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകാരായ രണ്ട് സിപിഎം നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ട്.

News, Kerala, Kannur, Politics, Shobha Surendran, Case,Central Agency, CPM, Investigation,  Shobha Surendran says that hand over urban fund fraud cases to central agency.

വിദേശത്തു നിന്നും 85 കോടി രൂപയോളം അർബൻ നിധിക്ക് ഡെപോസിറ്റ് ആയി ലഭിച്ചിട്ടുണ്ട്. കേസിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ എന്തുകൊണ്ടും ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കേണ്ട കേസാണിത് എന്നാൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ഒളിച്ചു കളിക്കുകയാണ്. പി ചിദംബരം കുടുങ്ങിയ രാജ്യമാണിത്. ഒരു രൂപ പോലും കളവു നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് ഇൻഡ്യ ഭരിക്കുന്നത്. അർബൻനിധി തട്ടിപ്പിലൂടെയുള്ള പണവും കൂടി മുഖ്യമന്ത്രിയുടെ മടിശീലയിലേക്ക് വന്നിട്ടില്ലെങ്കിൽ ദേശീയ അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.

നോട് നിരോധന കാലത്ത് ചാക്കുകളിലാക്കിയാണ് അർബൻ നിധിയിൽ പണം കടത്തിയത്. ഇതു എങ്ങോട്ടു കൊണ്ടുപോയെന്ന് വ്യക്തമാകണം. ദേശ സുരക്ഷയെ ബാധിക്കുന്ന കളളപ്പണ ഇടപാടുകൾ അർബൻ നിധിയുമായി ബന്ധപ്പെട്ടു നടന്നിട്ടുണ്ട്. നിക്ഷേപകരുടെ പണം നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും അർബൻ നിധി തട്ടിപ്പു കേസുകൾ എൻഫോഴ്സ്മെന്റിന് കൈമാറാൻ പരാതികൾ പരിശോധിച്ചതിനു ശേഷം ശ്രമിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ബി ജെ പി ജില്ലാ അധ്യക്ഷൻ എൻ ഹരിദാസും മറ്റു നേതാക്കളും ശോഭാ സുരേന്ദ്രനൊപ്പമുണ്ടായിരുന്നു.

Keywords: News, Kerala, Kannur, Politics, Shobha Surendran, Case,Central Agency, CPM, Investigation,  Shobha Surendran says that hand over urban fund fraud cases to central agency.
< !- START disable copy paste -->

Post a Comment