Follow KVARTHA on Google news Follow Us!
ad

Protest | ഫലസ്തീന് പിന്തുണയുമായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഇസ്രാഈല്‍ എംബസിയിലേക്ക് മാര്‍ച് നടത്തി; വഴിയില്‍ പൊലീസ് തടഞ്ഞു, സംഘര്‍ഷം; നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

വന്‍ സുരക്ഷാ സന്നാഹം തന്നെ ഒരുക്കിയിരുന്നു SFI, Israel, embassy, Palastene, ദേശീയ വാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (KVARTHA) ഗസ്സയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ന്യൂഡെല്‍ഹിയിലെ ഇസ്രാഈല്‍ എംബസിയിലേക്ക് മാര്‍ച് നടത്തി. മാര്‍ച് വഴിയില്‍ തടഞ്ഞ പൊലീസ് പ്രതിഷേധിച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ദേശീയ അധ്യക്ഷന്‍ വി പി സാനു ഉള്‍പെടെയുള്ള നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചിലരെ റോഡില്‍ വലിച്ചിഴച്ച് വാനില്‍ കയറ്റി.
               
Israel Embassy in India, SFI, Israel Palestine War, Israel Hamas War

പ്രതിഷേധത്തെ നേരിടാന്‍ വന്‍ പൊലീസ് സന്നാഹം തന്നെ ഒരുക്കിയിരുന്നു. നേരത്തെ പ്രതിഷേധത്തിന് അനുമതി തേടി എസ് എഫ് ഐ ഭാരവാഹികള്‍ പൊലീസിനെ സമീപിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
          
Israel Embassy in India, Israel Palestine War, Israel Hamas War

ഡോ. എപിജെ അബ്ദുല്‍ കലാം റോഡില്‍ സ്ഥിതി ചെയ്യുന്ന ഇസ്രാഈല്‍ എംബസിക്ക് ഏതാനും മീറ്റര്‍ അകലെ പ്രതിഷേധക്കാര്‍ പ്രകടനം നടത്തുകയും ഇസ്രാഈലിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്ലകാര്‍ഡുകള്‍ ഉയര്‍ത്തി ഫലസ്തീനെ പിന്തുണച്ച് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. 'ഗസ്സയില്‍ ബോംബാക്രമണം നിര്‍ത്തുക' തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ മുഴക്കി.

Keywords: SFI, Israel, Embassy, Palestine, Israel Palestine War, Israel Hamas War, Israeli Embassy, Protest, SFI activists marched to Israeli embassy.
< !- START disable copy paste -->

Post a Comment