Warning | ഗുരുതരമായി കോവിഡ് ബാധിച്ചവര്‍ കഠിനാധ്വാനമുള്ള ജോലികളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
Oct 30, 2023, 11:51 IST
അഹ് മദാബാദ്: (KVARTHA) ഗുരുതരമായി കോവിഡ് ബാധിച്ചവര്‍ ചുരുങ്ങിയത് ഒന്നോ രണ്ടോ വര്‍ഷത്തേക്ക് കഠിനാധ്വാനമുള്ള ജോലികളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് ഹൃദയാഘാത കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡികല്‍ റിസര്‍ച് (ICMR) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. ഗുജറാതില്‍, പ്രത്യേകിച്ച് സൗരാഷ്ട്ര മേഖലയില്‍ ഹൃദയസംബന്ധമായ കേസുകള്‍ വര്‍ധിക്കുകയും യുവാക്കള്‍ ഉള്‍പെടെ മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.
ഗുജറാതിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗര്‍ബ നൃത്തത്തിനിടെ 13 വയസുകാരന്‍ ഉള്‍പെടെ 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. നവരാത്രിയുടെ ആദ്യ ആറ് ദിവസങ്ങളില്‍ ഹൃദയ സംബന്ധമായ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി 108 എമര്‍ജന്‍സി ആംബുലന്‍സ് സേവനങ്ങളിലേക്ക് 521 ഫോണ്‍ കോളുകളാണ് ലഭിച്ചതെന്നും റിപോര്‍ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തിലത്തില്‍ കൂടിയാണ് മന്ത്രിയുടെ വിശദീകരണം.

Keywords: 'Severe Covid patients must avoid over-work' says Health Minister Mansukh Mandaviya after rising heart attack cases, Ahmedabad, News, Covid, Over-Work, Health Minister, Health, Mansukh Mandaviya, Research, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.