Follow KVARTHA on Google news Follow Us!
ad

Security | കളമശ്ശേരി സ്‌ഫോടനം: ദക്ഷിണ കന്നട ജില്ലയില്‍ കനത്ത പൊലീസ് ജാഗ്രത; അതിര്‍ത്തികളില്‍ വാഹന പരിശോധന ശക്തമാക്കി, ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് പ്രത്യേക സുരക്ഷാ സന്നാഹങ്ങള്‍

ഉള്ളാള്‍, തലപ്പാടി, തച്ചാണി, ദേവിപുര അതിര്‍ത്തികളില്‍ പ്രത്യേക ചെക് പോസ്റ്റുകള്‍, Security Beefed, Police Station, Check Post, National News
മംഗ്ലൂരു: (KVARTHA) കേരളത്തിലെ കളമശ്ശേരിയില്‍ ഞായറാഴ്ച സ്‌ഫോടനം നടന്ന സാഹചര്യത്തില്‍ ദക്ഷിണ കന്നട ജില്ലയില്‍ കനത്ത പൊലീസ് ജാഗ്രത. തിങ്കളാഴ്ച കേരള-കര്‍ണാടക അതിര്‍ത്തികളില്‍ വാഹന പരിശോധന ശക്തമാക്കി. ഉള്ളാള്‍ പൊലീസ് പരിധിയിലെ തലപ്പാടി, തച്ചാണി, ദേവിപുര അതിര്‍ത്തികളില്‍ പ്രത്യേക ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചു.

കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഡുങ്കരുകട്ട, നര്യ, നന്ദാരപ്പദവ്, തവിഡുഗോളി ക്രോസ്, നെട്ടിലപദവ് എന്നിവിടങ്ങളില്‍ വാഹന പരിശോധനയും കര്‍ശനമാണ്. ഉള്ളാളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും ഉള്ള വാഹനങ്ങളാണ് കൂടുതലും പരിശോധിക്കുന്നത്.

Security beefed up around Karnataka churches after blast at Christian convention center in Kerala, Mangalore, News, Security Beefed, Police Station, Check Post, National News.

കൂടാതെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് പ്രത്യേക സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കി. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൊക്കോട്ട് പെര്‍മന്നൂര്‍ ധ്യാന കേന്ദ്രം, ചെമ്പുഗുഡ്ഡെ പ്രാര്‍ഥന കേന്ദ്രം, ബബ്ബുകട്ട, പനീറു, റാണിപുര എന്നീ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കാണ് പ്രത്യേക പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുടിപ്പു, പജീര്‍, എലിയാര്‍ പദവ്, മുടിപ്പു ഹില്‍ എന്നിവിടങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളും പൊലീസ് കാവലിലാണ്.

ഉള്ളാളില്‍ മുസ്ലിം, ഹിന്ദു ആരാധനാലയങ്ങള്‍, സോമേശ്വരം ബീച് എന്നിവിടങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചു. മംഗളൂരു വിമാനത്താവളം, തുറമുഖങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും ഇതേ രീതിയില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Keywords: Security beefed up around Karnataka churches after blast at Christian convention center in Kerala, Mangalore, News, Security Beefed, Police Station, Check Post, National News.

Post a Comment