Follow KVARTHA on Google news Follow Us!
ad

Election | ജനവിധി തേടി വിവിഐപികള്‍, എതിരാളികളും അതിശക്തര്‍; തീപാറും പോരാട്ടം നടക്കുന്ന മിസോറാമിലെ 4 മണ്ഡലങ്ങള്‍

മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റും ഇവരിലുണ്ട് Mizoram, Election, Election Result, ദേശീയ വാര്‍ത്തകള്‍
ഐസ്വാള്‍: (KVARTHA) നവംബര്‍ ഏഴിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമില്‍ ആകെയുള്ള 40 മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന നാല് സീറ്റുകളുണ്ട്. സോറാം പീപ്പിള്‍സ് മൂവ്മെന്റും (ZPM) കോണ്‍ഗ്രസും നിലവിലെ ഭരണകക്ഷിയായ എംഎന്‍എഫും തമ്മിലാണ് പ്രധാന മത്സരം.
                  
Mizoram polls

* ഐസ്വാള്‍ ഈസ്റ്റ്-1

മുഖ്യമന്ത്രി സോറാംതംഗ 2018-ല്‍ വിജയിച്ച ഐസ്വാള്‍ ഈസ്റ്റ്-1ല്‍ നിന്ന് വീണ്ടും മത്സരിക്കുന്നു. മണ്ഡലം മുമ്പ് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നെങ്കിലും, ഇത്തവണ എംഎന്‍എഫും കോണ്‍ഗ്രസും തമ്മിലുള്ള
നേര്‍ക്കുനേര്‍ പോരാട്ടമാണ്. 2013ലെ തിരഞ്ഞെടുപ്പില്‍ മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ ലാല്‍മംഗൈഹ സൈലോയ്ക്കെതിരെ കോണ്‍ഗ്രസിന്റെ ആര്‍ ലാല്‍റിനവ്മ വിജയിച്ചിരുന്നു. 2008-ലും എംഎന്‍എഫിലെ എഫ് മല്‍സവയ്ക്കെതിരെ വിജയിച്ച് ലാല്‍റിനവ്മ സീറ്റ് നേടിയിരുന്നുവെങ്കിലും 2018 ല്‍ തോറ്റു.

* സെര്‍ച്ചിപ്പ്

തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് സെര്‍ച്ചിപ്പ്, സോറാം പീപ്പിള്‍സ് മൂവ്മെന്റ് നേതാവും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും നിലവിലെ നിയമസഭാംഗവുമായ ലാല്‍ദുഹോമ, എംഎന്‍എഫിന്റെ പുതുമുഖ സ്ഥാനാര്‍ഥി ജെ മല്‍സാവ്ംസുവല്‍ വഞ്ചാങ്ങിനെതിരെ മത്സരിക്കുന്നു. ആര്‍ വന്‍ലാല്‍ത്‌ലുവാംഗയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സോറം പീപ്പിള്‍സ് മൂവ്മെന്റിന്റെ വന്‍ലാല്‍റ്റ്ലുംഗ പരാജയപ്പെട്ടിരുന്നു.

2018 നവംബറില്‍ നടന്ന അവസാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് തവണ മുഖ്യമന്ത്രിയായ ലാല്‍ തന്‍ഹാവ്ലയെ തോല്‍പിച്ചാണ് ലാല്‍ദുഹോമ സെര്‍ച്ച്ഷിപ്പ് സീറ്റ് പിടിച്ചെടുത്തത്. 2020-ല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അദ്ദേഹം അയോഗ്യനാക്കപ്പെട്ടു, രാജ്യത്ത് ഈ നിയമപ്രകാരം അയോഗ്യനാക്കപ്പെടുന്ന ആദ്യ നിയമസഭാംഗമായി. അടുത്ത വര്‍ഷം ഏപ്രിലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു.

* ഹച്ചെക്

ത്രിപുര അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പടിഞ്ഞാറന്‍ മിസോറാമിലെ മമിത് ജില്ലയിലെ പ്രധാന മണ്ഡലമാണിത്. സിറ്റിംഗ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ലാല്‍റിന്‍ഡിക റാള്‍ട്ടെയും ഐസ്വാള്‍ ഈസ്റ്റ്-2-ല്‍ നിന്ന് മണ്ഡലം മാറിയെത്തിയ കായിക മന്ത്രി റോബര്‍ട്ട് റൊമാവിയ റോയിറ്റും ഇവിടെ കൊമ്പുകോര്‍ക്കുന്നു. രണ്ട് എംഎല്‍എമാര്‍ തമ്മിലുള്ള പോരാട്ടം കൊണ്ട് മത്സരം ശക്തമാണ്. കൂടാതെ സോറം നാഷണലിസ്റ്റ് പാര്‍ട്ടിയുടെ കെ ജെ ലാല്‍ബിയാക്ഗെറ്റയും രംഗത്തുണ്ട്. 2008, 2013, 2018 എന്നീ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനൊപ്പമായിരുന്നു മണ്ഡലം.

ഐസ്വാള്‍ വെസ്റ്റ്-3:

പ്രധാന കക്ഷികളായ എംഎന്‍എഫ്, സോറം പീപ്പിള്‍സ് മൂവ്മെന്റ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലം. നിലവിലെ നിയമസഭാംഗവും സോറം നാഷണലിസ്റ്റ് പാര്‍ട്ടി നേതാവുമായ വി എല്‍ സൈതന്‍സാമ, മുന്‍ ധനമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ലാല്‍സവത, എംഎന്‍എഫ് സ്ഥാനാര്‍ഥി കെ സാംവേല എന്നിവരാണ് പോര്‍ക്കളത്തില്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെത്തി, നവീകരണത്തിന് ശ്രമിക്കുന്ന ലാല്‍സവതയ്ക്ക് ഇത് ഒരു അഗ്‌നിപരീക്ഷണമായിരിക്കും. 2008ല്‍ കോണ്‍ഗ്രസ് സീറ്റ് നേടിയെങ്കിലും 2013ല്‍ വന്‍ലാല്‍സാവ്മയെ വി എല്‍ സൈതന്‍സാമ പരാജയപ്പെടുത്തിയിരുന്നു.

Keywords: Mizoram, Election, Election Result, Mizoram, Election, Election Result, National News, Malayalam News, Politics, Political News, Mizoram Assembly Election, Congress, BJP, Seats to watch out for in Mizoram polls.
< !- START disable copy paste -->

Post a Comment