Follow KVARTHA on Google news Follow Us!
ad

Arrested | കണ്ണൂര്‍ വിമാനത്താവളത്തില്‍ 12 കിലോ കുങ്കുമ പൂ പിടികൂടി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍

'രേഖകള്‍ ഇല്ലാതെ കടത്താന്‍ ശ്രമിക്കുകയായിരുന്നു' Saffron, Seized, Kannur News, Kannur International Airport, Kasaragod Native, Arrested
കണ്ണൂര്‍: (KVARTHA) വിമാനത്താവളത്തില്‍നിന്നും എയര്‍പോര്‍ട് പൊലീസ് കുങ്കുമപ്പൂവ് പിടികൂടി. ദുബൈയില്‍ നിന്നുമെത്തിയ യാത്രക്കാരനില്‍ നിന്ന് രേഖകള്‍ ഇല്ലാതെ കടത്താന്‍ ശ്രമിച്ച കുങ്കുമപ്പൂവാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.

കാസര്‍കോട് സ്വദേശിയായ അഹമ്മദ് സാബിര്‍ എന്നയാളാണ് അറസ്റ്റിലായത്. വിമാനത്താവളത്തിലെ പരിശോധനകള്‍ കഴിഞ്ഞശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു.

പരിശോധനയില്‍ കയ്യില്‍ കരുതിയ ബാഗിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച 12 കിലോ തൂക്കം വരുന്ന കുങ്കുമപ്പൂവ് കണ്ടെത്തി.




Keywords: News, Kerala, Kerala-News, Kannur, Kannur-News, Saffron, Seized, Kannur News, Kannur International Airport, Kasaragod Native, Arrested, Saffron Seized from Kannur International Airport.

Post a Comment