Follow KVARTHA on Google news Follow Us!
ad

Robbery | പരിയാരത്ത് വീണ്ടും കവര്‍ച; കാര്‍ അടിച്ചുതകര്‍ത്ത് മുക്കാല്‍ ലക്ഷം രൂപയുമായി കടന്നുകളഞ്ഞു

വണ്ടിയുടെ തവണയടക്കാനായി സൂക്ഷിച്ച പണമായിരുന്നു Robbery, Complaint, Car, Kerala News
കണ്ണൂര്‍: (KVARTHA) പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും കവര്‍ച. നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ത്ത് 74,400 രൂപ മോഷ്ടിച്ചതായി പരാതി. കുപ്പം മുക്കുന്നിലെ സൂപ്പി പോക്കരകത്ത് എസ് പി മുനീറിന്റെ കെഎല്‍-59 ഇസഡ്-6663 സ്വിഫ്റ്റ് കാറാണ് തിങ്കളാഴ്ച രാത്രി 11 മണിക്ക് അടിച്ചുതകര്‍ത്ത് വണ്ടിയുടെ തവണയടക്കാനായി സൂക്ഷിച്ച പണം കവര്‍ന്നത്.

Robbery again in Pariyaram, Kannur, News, Robbery, Complaint, Car, Police, Report, Attack, Kerala News

മാട്ടൂല്‍, നാറാത്ത് സ്വദേശികളായ രണ്ടുപേരെ സംശയിക്കുന്നതായി വീട്ടുടമ പൊലീസിനെ അറിയിച്ചിട്ടുണ്ട്. തുടര്‍ചയായി ഇരുപത്തിനാലു കവര്‍ച കേസുകളാണ് പരിയാരം പൊലീസ് സ്റ്റേഷനില്‍ ഇതുവരെ റിപോര്‍ട് ചെയ്തിട്ടുളളത്. ഇതില്‍ പളുങ്ക് ബസാറിലും ദിവസങ്ങള്‍ക്കു മുന്‍പ് ചിതലിലെ പൊയിലിലും വീടുകുത്തി തുറന്നാണ് സ്വര്‍ണവും പണവും മോഷ്ടാക്കള്‍ കവര്‍ന്നത്.

Keywords: Robbery again in Pariyaram, Kannur, News, Robbery, Complaint, Car, Police, Report, Attack, Kerala News. 

Post a Comment