STU March | 'ബഹുസ്വര ഇന്‍ഡ്യക്കായ് ദുര്‍ഭരണങ്ങള്‍ക്കെതിരെ'; എസ്ടിയു സമര സന്ദേശ യാത്ര കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടങ്ങി

 


കണ്ണൂര്‍: (KVARTHA) ബഹുസ്വര ഇന്‍ഡ്യക്കായ ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന പ്രമേയത്തില്‍ എസ്ടിയു സംസ്ഥാന കമിറ്റി നടത്തുന്ന സമര സന്ദേശ യാത്രക്ക് കണ്ണൂര്‍ ജില്ലയില്‍ വന്‍ വരവേല്‍പ്. കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ ജില്ലാ അതിര്‍ത്തിയായ ഒളവറ പാലത്തിനടുത്ത് നിന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രടറി കെ ടി സഹദുള്ള എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എം എ കരീം എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ സ്വീകരിച്ചു.

   
STU March | 'ബഹുസ്വര ഇന്‍ഡ്യക്കായ് ദുര്‍ഭരണങ്ങള്‍ക്കെതിരെ'; എസ്ടിയു സമര സന്ദേശ യാത്ര കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടങ്ങി


സംസ്ഥാനത്തെ തൊഴില്‍ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും വര്‍ഗീയതക്കെതിരെ പ്രതിരോധം തീര്‍ത്തും ഒക്ടോബര്‍ 21ന് കാസര്‍കോട് നിന്നാണ് യാത്ര ആരംഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ തളിപ്പറമ്പില്‍ ദഫ് സംഘടത്തിന്റെ അകമ്പടിയോടെയാണ് സമര സന്ദേശയാത്രയെ സ്വീകരിച്ചത്. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രടറി കെ ടി സഹദുള്ള ഉല്‍ഘാടനം ചെയ്തു. എസ്ടിയു ജില്ലാ ജനറല്‍ സെക്രടറി ആലികുഞ്ഞി പന്നിയൂര്‍ ആദ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ബത്താലി മുസ്തഫ സ്വാഗതം പറഞ്ഞു. യാത്ര നായകന്‍ അഡ്വ. എം റഹ്മത്തുള്ള, ഉപ നായകന്‍ യു പോക്കര്‍, ഡയരക്ടര്‍ കെ പി മുഹമ്മദ് അഷ്‌റഫ്, യാത്ര സ്ഥിരാംഗങ്ങളായ ഉമ്മര്‍ ഒട്ടുമ്മല്‍, കല്ലടി അബൂബക്കര്‍, അബ്ദുള്‍ മജീദ് വല്ലാഞ്ചിറ, എന്‍ കെ സി ബഷീര്‍, അഷ്‌റഫ് എടനീര്‍, എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എം എ കരീം, സംസ്ഥാന സെക്രടറി ശരീഫ് കൊടവഞ്ചി, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ പി മൂസ ഹാജി, ട്രഷറര്‍ സി ഉമ്മര്‍, കാസര്‍കോട് ജില്ലാ പ്രസിഡന്റ്് എ അഹ്മദ് ഹാജി, ജനറല്‍ സെക്രടറി മുത്തലിബ് പാറക്കെട്ട്, സിട്രീറ്റ് വെണ്ടേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രടറി ജുനൈദ് പരവക്കല്‍, ഷോപ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രടറി സുബൈര്‍ നാലകത്ത്, മത്സ്യവിതരണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് സാഹിര്‍ പാലക്കല്‍, മീറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രടറി വി പി അബ്ദുള്‍ റഷീദ്, റിയല്‍ എസ്റ്റേറ്റ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഹംസ ഹാജി, അനീസ് എം കെ സി, കെ പി നൗഷാദ്, മുഹമ്മദ് ഷൈന്‍ഗോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

STU March | 'ബഹുസ്വര ഇന്‍ഡ്യക്കായ് ദുര്‍ഭരണങ്ങള്‍ക്കെതിരെ'; എസ്ടിയു സമര സന്ദേശ യാത്ര കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടങ്ങി

STU March | 'ബഹുസ്വര ഇന്‍ഡ്യക്കായ് ദുര്‍ഭരണങ്ങള്‍ക്കെതിരെ'; എസ്ടിയു സമര സന്ദേശ യാത്ര കണ്ണൂര്‍ ജില്ലയില്‍ പര്യടനം തുടങ്ങി



ഞായറാഴ്ചത്തെ പര്യടനം രാത്രിയോടെ കണ്ണൂരില്‍ സമാപിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് തലശ്ശേരിയിലെ സ്വീകരണത്തിന് ശേഷം യാത്ര വയനാട്ടിലേക്ക് പ്രവേശിക്കും. കേന്ദ്ര സംസ്ഥാന സര്‍കാരുകളുടെ ജന വിരുദ്ധ നടപടികള്‍ക്കെതികരെയും തൊഴില്‍ മേഖലയിലെ പ്രതിസന്ധികള്‍ക്കെതിരെയും ശക്തമായ പ്രതിരോധം തീര്‍ത്ത് സമര സന്ദേശ യാത്ര നവംബര്‍ രണ്ടിന് വമ്പിച്ച തൊഴിലാളി പ്രകടനത്തോടെ തിരുവനന്തപുരത്ത് സമാപിക്കും.

Keywords: News. Kerala News, Malayalam News, Reception, March. STU, Kasaragod,  Reception for STU march in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia