Follow KVARTHA on Google news Follow Us!
ad

Ramesh Chennithala | കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി തുടരുന്നതിനെ ന്യായീകരിച്ച ഗോവിന്ദന്‍ മാഷ് ബിജെപിയുടെ ഏജന്റിനെപ്പോലെയെന്ന് രമേശ് ചെന്നിത്തല

ദേവഗൗഡ വിപ് നല്‍കിയാല്‍ അംഗീകരിച്ചല്ലേ മതിയാകൂ എന്നും ചോദ്യം Ramesh Chennithala, Govindan Mash, Politics, Criticism, JDS, BJP, CPM, Kerala News
തിരുവനന്തപുരം: (KVARTHA) ബിജെപിയുടെ ഘടകകക്ഷിയായ ജെ ഡി എസ് അംഗം കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി തുടരുന്നതിനെ ന്യായീകരിച്ച ഗോവിന്ദന്‍ മാഷ് ബി ജെ പിയുടെ ഏജന്റിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജെ ഡി എസ് സംസ്ഥാന നേതൃത്വം തങ്ങള്‍ ദേവഗൗഡയ്ക്ക് ഒപ്പമല്ല എന്നു പറഞ്ഞാല്‍
തീരുന്ന കാര്യമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.

ദേശീയ പ്രസിഡന്റ് ദേവഗൗഡ വിപ് നല്‍കിയാല്‍ അംഗീകരിച്ചല്ലേ മതിയാകൂ. അപ്പോള്‍ പിന്നെ എങ്ങനെയാണ് ഇവര്‍ക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണിയിലും മന്ത്രിസഭയിലും തുടരാന്‍ കഴിയുക എന്നും ചെന്നിത്തല ചോദിച്ചു.
 
Ramesh Chennithala Against MV Govindan, Thiruvananthapuram, News, Ramesh Chennithala, Govindan Mash, Politics, Criticism, JDS, BJP, CPM, Kerala News.


ഗോവിന്ദന്‍ മാഷിന്റെ ന്യായീകരണം കേട്ടാല്‍ തോന്നും സി പി എമും ബിജെപിയുടെ ഘടകകക്ഷിയാണെന്ന്.
യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് പാര്‍ടി സെക്രടറി പറയുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ പിണറായി വിജയന് ബിജെപിയുമായുള്ള അന്തര്‍ധാര എത്രത്തോളം സജീവമാണെന്ന് വ്യക്തമാണ്. ഇതിലൂടെ രണ്ടാം പിണറായി സര്‍കാറിന് ലഭിച്ച ബിജെപി വോട് പാര്‍ലമെന്റ് ഇലക്ഷനിലും ലഭിക്കുമെന്ന ആത്മവിശ്വാസം തന്നെയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇതിന്റെ നീക്കുപോക്ക് സജീവമായി തുടരുന്നതിനാലാണ് ഔദ്യോഗികമായി ബിജെപിയുടെ ഭാഗമായ കൃഷ്ണന്‍കുട്ടിയെ മന്ത്രി സഭയില്‍നിന്ന് ഒഴിവാക്കാത്തതിനു പിന്നിലെന്നും ഒഴിവാക്കാത്തത് അധാര്‍മിക നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Keywords: Ramesh Chennithala Against MV Govindan, Thiruvananthapuram, News, Ramesh Chennithala, Govindan Mash, Politics, Criticism, JDS, BJP, CPM, Kerala News.

Post a Comment