Ram Temple | അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കും, പ്രത്യേക ആഘോഷങ്ങള്‍ക്ക് തയാറെടുക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി മോഹന്‍ ഭാഗവത്

 


ADVERTISEMENT

മുംബൈ: (KVARTHA) അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കുമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. രാജ്യത്തെ ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക ആഘോഷങ്ങള്‍ക്ക് തയാറെടുക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വിജയദശമി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

Ram Temple | അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കും, പ്രത്യേക ആഘോഷങ്ങള്‍ക്ക് തയാറെടുക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി മോഹന്‍ ഭാഗവത്

2024 ജനുവരി 22 നാകും അയോധ്യ രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തുക. ജനുവരി 14 മുതല്‍ പ്രതിഷ്ഠ പൂജകള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ നിര്‍മാണ ജോലികള്‍ ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് ക്ഷേത്രം തന്ത്രി ആചാര്യ സത്യേന്ദ്രദാസ് അറിയിച്ചു. വിഗ്രഹ പ്രതിഷ്ഠയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തും.

ഇതോടനുബന്ധിച്ച് പ്രധാനമന്ത്രി അഞ്ചു ദിവസം അയോധ്യയില്‍ തങ്ങുകയും ചെയ്യും. ജനുവരി 20 മുതല്‍ 24 വരെയാകും പ്രധാനമന്ത്രി അയോധ്യയില്‍ തങ്ങുക. കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്നാണ് അറിയുന്നത്.

ജി 20 ഇന്‍ഡ്യയില്‍ നടത്താന്‍ കഴിഞ്ഞത് നേട്ടമാണെന്ന് പറഞ്ഞ ഭാഗവത് ഇന്‍ഡ്യയുടെ നയതന്ത്ര മികവ് ലോകം കണ്ടതാണെന്നും വ്യക്തമാക്കി. ക്ഷേത്രങ്ങളില്‍ അടക്കം ഏതെങ്കിലും തരത്തിലുള്ള വിവേചനം ബാക്കിയുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ചിന്തിച്ചു വോട് ചെയ്യണം. ആരാണ് നല്ല കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ആലോചിച്ച് വോട് ചെയ്യണം. ദീര്‍ഘനാളത്തെ അനുഭവം ജനങ്ങള്‍ക്ക് മുന്നില്‍ ഉണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ചന്ദ്രയാനേയും ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടത്തേയും മോഹന്‍ ഭഗവത് പ്രശംസിച്ചു. ചടങ്ങില്‍ ഗായകന്‍ ശങ്കര്‍ മഹാദേവന്‍ മുഖ്യാതിഥിയായിരുന്നു. ദേവേന്ദ്ര ഫഡ് നാവിസ്, നിതിന്‍ ഗഡ്കരി തുടങ്ങിയവരും പങ്കെടുത്തു.

Keywords:  Ram Temple at Ayodhya to open from January 22: RSS chief Mohan Bhagwat, Mumbai, News, Religion, Politics, RSS Chief, Mohan Bhagwat, Ram Temple, Ayodhya, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia