Killed | ശരീരത്തിലൂടെ 8 തവണ ട്രാക്ടര്‍ കയറ്റിയിറക്കി; യുവാവിന് ദാരുണാന്ത്യം, ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

 


ഭരത്പുര്‍: (KVARTHA) യുവാവിനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. രാജസ്താനിലെ ഭരത്പുര്‍ ജില്ലയിലെ ബയാന മേഖലയിലെ അദ്ദ ഗ്രാമത്തില്‍ ബുധനാഴ്ച (25.10.2023) രാവിലെയാണ് സംഭവം. അദ്ദ സ്വദേശിയായ നിരപത് ഗുജ്ജര്‍ എന്ന 32 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. സദര്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

യുവാവിന്റെ ശരീരത്തിലൂടെ എട്ട് തവണയാണ് ട്രാക്ടര്‍ കയറ്റിയിറക്കിയത്. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി തര്‍ക്കമാണ് അതിക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ രോഷം പടരുകയാണ്.

ക്രൂരകൃത്യത്തെ കുറിച്ച് സദര്‍ പൊലീസ് പറയുന്നത്: അദ്ദ ഗ്രാമത്തില്‍ ബഹദൂര്‍ എന്നയാളും അടാര്‍ സിങ് ഗുജ്ജറും തമ്മില്‍ വര്‍ഷങ്ങളായി ഭൂമി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരു വിഭാഗവും പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. എന്നാല്‍ ബുധനാഴ്ച രാവിലെ വീണ്ടും കൃഷിഭൂമിയില്‍ വച്ച് തര്‍ക്കമുണ്ടാകുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

ബഹദൂര്‍ സിങ്ങിന്റെ കുടുംബം ട്രാക്ടറുമായി തര്‍ക്കഭൂമിയില്‍ എത്തുകയായിരുന്നു. അടാര്‍ സിങ് ഗുര്‍ജറിന്റെ ഭാഗത്തുനിന്നും സ്ത്രീകള്‍ ഉള്‍പെടെയുള്ള കുടുംബാംഗങ്ങളും ഇവിടെയെത്തി. ഇതിനിടെ അടാര്‍ സിങ്ങിനൊപ്പം ഇവിടെയെത്തിയ നിരപത് നിലത്തുകിടന്നു പ്രതിഷേധിച്ചപ്പോള്‍ മുകളിലൂടെ ട്രാക്ടര്‍ കയറ്റിയിറക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

നിരപതിന്റെ ശരീരത്തിലൂടെ നിരവധി തവണ ട്രാക്ടര്‍ കയറ്റിയിറക്കി ചതച്ചരയ്ക്കുന്നത് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സംഭവസമയത്ത് സ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പ്രതികള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായും റിപോര്‍ടുണ്ട്.

Killed | ശരീരത്തിലൂടെ 8 തവണ ട്രാക്ടര്‍ കയറ്റിയിറക്കി; യുവാവിന് ദാരുണാന്ത്യം, ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്



Keywords: News, National, National-News, Crime-News, Police-News, Rajasthan News, Crime, Killed, Police, Viral, Social Media, Youth, Tractor, Land Dispute, Bharatpur News, Video, Rajasthan: Youth killed with tractor over land dispute in Bharatpur; video goes viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia