ന്യൂഡെല്‍ഹി: (KVARTHA) വരാനിരിക്കുന്ന രാജസ്താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റില്‍വരെ മത്സരിക്കാനൊരുങ്ങി സി പി എം. പാര്‍ടി ശക്തികേന്ദ്രങ്ങളില്‍ നേരിട്ടോ ഇടതുമുന്നണിയായോ മത്സരിക്കാനൊരുങ്ങുകയാണ് സി പി എം. എട്ട് ജില്ലകളിലായി 16 മുതല്‍ 18 വരെ മണ്ഡലങ്ങളില്‍ പാര്‍ടി പോരാട്ടത്തിനിറങ്ങും.
ഇക്കുറി മത്സരിക്കാത്ത മറ്റിടങ്ങളില്‍ ബി ജെ പിക്കെതിരേ കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും. ഈ മാസം 27-ന് ആരംഭിക്കുന്ന, പൊളിറ്റ് ബ്യൂറോ, കേന്ദ്രകമിറ്റി യോഗങ്ങളിലായിരിക്കും അന്തിമ തീരുമാനം. 2018 ല്‍ 28 മണ്ഡലങ്ങളില്‍ മത്സരിച്ച സി പി എമിന് നിലവില്‍ രാജസ്താന്‍ നിയമസഭയില്‍ രണ്ടംഗങ്ങളുണ്ട്. ആദിവാസിമേഖലയില്‍ ഉള്‍പെട്ട രണ്ട് മണ്ഡലങ്ങളില്‍ സി പി ഐ എം എലിനെ സി പി എം പിന്തുണച്ചേക്കും.
ഹനുമാന്‍ഗര്‍ ജില്ലയിലെ ഭദ്ര മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ബല്‍വന്‍ പുനിയ, ബികാനേര്‍ ജില്ലയിലെ ശ്രീദുംഗാര്‍ഗറില്‍നിന്നുള്ള ഗിരിധാരിലാല്‍ എന്നിവരാണ് നിലവില്‍ സി പി എമിന്റെ സിറ്റിങ് എം എല്‍ എമാര്‍. 2018-ലെ തിരഞ്ഞെടുപ്പില്‍ ഭദ്രയില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായപ്പോള്‍ ശ്രീദുംഗാര്‍ഗറില്‍ കോണ്‍ഗ്രസിനെയാണ് നേരിട്ട് സി പി എം തോല്‍പ്പിച്ചത്.
അതേസമയം, രാജസ്താന്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ബുധനാഴ്ച നിരവധി പാനലുകള്‍ രൂപീകരിച്ചു. തിരഞ്ഞെടുപ്പിനുള്ള കോര്‍ കമിറ്റി കണ്‍വീനറായും സി പി ജോഷി പ്രകടനപത്രിക പാനലിന്റെ അധ്യക്ഷനായ സുഖ്ജീന്ദര്‍ രണ്‍ധാവയെ നിയമിച്ചു. കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് രാം മേഘ്വാളിനെ പ്രചാരണ കമിറ്റി ചെയര്‍പേഴ്സണായി നിയമിച്ചതായും ഹരീഷ് ചൗധരിയാണ് സ്ട്രാറ്റജിക് കമിറ്റിയുടെ അധ്യക്ഷനെന്നും പാര്‍ടി പ്രസ്താവനയില്‍ പറയുന്നു.
രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് , മുന്‍ ഡെപ്യൂടി സച്ചിന്‍ പൈലറ്റ്, ജോഷി എന്നിവരടങ്ങുന്ന 10 അംഗ കോര്‍ കമിറ്റിയെ കൂടാതെ 26 അംഗ കോര്‍ഡിനേഷന്‍ കമിറ്റിയെയും കോണ്‍ഗ്രസ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഏകോപന സമിതിയില്‍ സംസ്ഥാനത്തെ എല്ലാ ഉന്നത നേതാക്കളും മുഖ്യമന്ത്രിയും ഉള്‍പെടുന്നു. ഈ വര്‍ഷം അവസാനം രാജസ്താനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് അധികാരം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
CPM | രാജസ്താന്‍ നിയമസഭാ തിരഞ്ഞെടുപ്പ്; 8 ജില്ലകളിലായി 18 സീറ്റില്‍വരെ മത്സരിക്കാനൊരുങ്ങി സിപിഎം
കോണ്‍ഗ്രസിനുള്ള പിന്തുണ തീരുമാനിക്കുക കേന്ദ്രകമിറ്റി
Rajasthan News, National News, Party, Politics, Congress, BJP, Assembly Election 2023, Contest,