Rally | തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തുന്നു

 


ഹൈദരാബാദ്: (KVARTHA) നവംബര്‍ 30ന് നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തുന്നു. പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് ഇരുവരും ബീഗംപേട്ട് വിമാനത്താവളത്തിലെത്തുക.

Rally | തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തുന്നു

ഹെലികോപ്റ്ററില്‍ രാമപ്പ ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തിയ ശേഷം ഇരുവരും റാലിയെ അഭിസംബോധന ചെയ്യുമെന്ന് നേതാക്കള്‍ അറിയിച്ചു. രാഹുലും പ്രിയങ്കയും വൈകിട്ട് 4.30ഓടെ രാമപ്പ ക്ഷേത്രത്തില്‍ എത്തുമെന്നും അഞ്ച് മണിക്ക് റാലിയില്‍ സംസാരിക്കുമെന്നും അതിനുശേഷം ഭൂപാല്‍പള്ളി വരെ ബസ് യാത്ര നടത്തുമെന്നും കോണ്‍ഗ്രസ് എംഎല്‍എ ധനസാരി അനസൂയ പറഞ്ഞു.

സംസ്ഥാന സര്‍കാര്‍ ഉടമസ്ഥതയിലുള്ള ഖനന സ്ഥാപനമായ സിംഗരേണി കോളിയറീസ് തൊഴിലാളികളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ 19ന് പെദ്ദപ്പള്ളിയിലും കരിംനഗറിലും പൊതുയോഗങ്ങളില്‍ പങ്കെടുക്കും. 20ന് ജഗ് തിയാലിലെ കര്‍ഷകരുടെ യോഗത്തിലും ആര്‍മൂര്‍, നിസാമാബാദ് ഉള്‍പെടെയുള്ള സ്ഥലങ്ങളിലെ പരിപാടികളിലും പങ്കെടുക്കും.

Keywords:  Rahul Gandhi, Priyanka to kick off Telangana poll campaign with bus yatra rally, Hyderabad, News, Politics, Rahul Gandhi, Priyanka, Rally, Campaign, Airport, Flight, Temple, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia