Follow KVARTHA on Google news Follow Us!
ad

Rahul Gandhi | കല്‍കരി വില കൃത്രിമമായി കാണിച്ച് ഇന്‍ഡ്യക്കാരുടെ പോകറ്റില്‍ നിന്ന് അദാനി കൊള്ളയടിച്ചത് 12000 കോടി രൂപയെന്ന് രാഹുല്‍ ഗാന്ധി

മോദി എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല എന്നും ചോദ്യം Rahul Gandhi, Criticized, Congress Leader, Press Meet, Politics, Adani, National News
ന്യൂഡെല്‍ഹി: (KVARTHA) അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കല്‍കരി വില കൃത്രിമമായി കാണിച്ച് ഇന്‍ഡ്യക്കാരുടെ പോകറ്റില്‍ നിന്ന് അദാനി കൊള്ളയടിച്ചത് 12000 കോടി രൂപയെന്ന് രാഹുല്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ അദാനിക്കെതിരെ തിരിഞ്ഞത്.

Rahul Gandhi claims Adani Group over-invoiced coal imports, cites media sources, New Delhi, News, Rahul Gandhi, Criticized, Congress Leader, Press Meet, Politics, Adani, National News.

ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള കല്‍കരി ഇന്‍ഡ്യയില്‍ ഇരട്ടിവിലയ്ക്കു വില്‍ക്കുന്നു. കരിഞ്ചന്തയ്ക്ക് സര്‍കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അദാനിക്കെതിരെ മോദി എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല, ഇതിന് കാരണം എന്താണെന്നും ഇതിന് പിന്നിലെ ശക്തി ഏതാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ അദാനിക്കെതിരെ വാര്‍ത്ത നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

വൈദ്യുതി ചാര്‍ജ് വര്‍ധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നുന്നുവെന്നും പ്രധാനമന്ത്രി പതിവ് പോലെ അദാനിയെ സംരക്ഷിക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. സര്‍കാര്‍ അദാനിക്ക് ബ്ലാങ്ക് ചെക് നല്‍കിയിരിക്കുകയാണ്. അദാനിക്കെതിരെ ഒരന്വേഷണവും നടത്തുന്നില്ല എന്നും രാഹുല്‍ പറഞ്ഞു.

Keywords: Rahul Gandhi claims Adani Group over-invoiced coal imports, cites media sources, New Delhi, News, Rahul Gandhi, Criticized, Congress Leader, Press Meet, Politics, Adani, National News.

Post a Comment