Follow KVARTHA on Google news Follow Us!
ad

Protest | ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ലണ്ടനില്‍ പടുകൂറ്റന്‍ റാലി; ഒരു ലക്ഷം പേര്‍ പങ്കെടുത്തതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍; യുകെയില്‍ മറ്റിടങ്ങളിലും സമാന പ്രതിഷേധങ്ങള്‍

ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിണമെന്ന് ആവശ്യം London, UK, Hamas, Israel, Gaza, ലോക വാര്‍ത്തകള്‍
ലണ്ടന്‍: (KVARTHA) ഇസ്രാഈലിന്റെ ബോംബാക്രമണവും ഗസ്സ മുനമ്പിലെ ഉപരോധവും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി ശനിയാഴ്ച ലണ്ടനില്‍ നടന്ന പ്രതിഷേധ റാലിയില്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തി. ബോംബാക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 70,000 ത്തോളം ആളുകള്‍ തലസ്ഥാനത്തെ തെരുവുകളില്‍ പതാകകളും ബാനറുകളും പിടിച്ച് തടിച്ചുകൂടിയെന്ന് പൊലീസ് പറഞ്ഞു.
           
Israel Palestine War

പ്രകടനത്തില്‍ ഏകദേശം ഒരുലക്ഷം ആളുകള്‍ പങ്കെടുത്തതായി ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ എംബാങ്ക്‌മെന്റില്‍ നിന്ന് വെസ്റ്റ്മിന്‍സ്റ്ററിലേക്കാണ് മാര്‍ച്ച് നടത്തിയത്. പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഡൗണിംഗ് സ്ട്രീറ്റ് ഓഫീസ് കടന്ന് പാര്‍ലമെന്റ് ഹൗസിന് പുറത്ത് സമാപിച്ച റാലിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി. ഇസ്രാഈലിന് അനുകൂലമായി നിലപാട് സ്വീകരിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
          
Israel Palestine War

'ഫലസ്തീന്‍ സ്വതന്ത്രമാകും' എന്ന മുദ്രാവാക്യങ്ങളും റാലിയില്‍ മുഴങ്ങി. 'ഗസ്സയിലെ കൂട്ടക്കൊല നിര്‍ത്തുക', 'ഫലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിക്കുക' എന്നീ ബോര്‍ഡുകളും ആളുകള്‍ ഉയര്‍ത്തി. യുകെയിലെ മാഞ്ചസ്റ്ററിലും ഗ്ലാസ്ഗോയിലും ഉള്‍പ്പെടെ സമാന റാലികള്‍ നടന്നു. ഇവിടങ്ങളിലെല്ലാം വലിയ ജനപങ്കാളിത്തം ദൃശ്യമായിരുന്നു. കഴിഞ്ഞ മൂന്ന് വാരാന്ത്യങ്ങളിലായി യുകെയിലെ പ്രധാന നഗരങ്ങളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. റാലിയെ തുടര്‍ന്ന് ലണ്ടനിലുടനീളം ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

Keywords: London, UK, Hamas, Israel, Gaza, Israel Palestine War, Malayalam News, World News, Protest, Pro-Palestinian protest in London sees thousands call for bombing to stop.
< !- START disable copy paste -->

Post a Comment