Priyanka Chopra | 'മാതൃത്വം ഏറ്റവും മഹത്തായ കാര്യം, അത് എനിക്ക് കരുത്ത് നല്‍കി'; മകളുടെ പുഞ്ചിരിനോക്കി സ്വയം വിലയിരുത്താറുണ്ടെന്നും നടി പ്രിയങ്ക ചോപ്ര

 


മുംബൈ: (KVARTHA) ബോളിവുഡിലും ഹോളിവുഡിലും സജീവ സാന്നിധ്യമാണ് നടി പ്രിയങ്ക ചോപ്ര. അമ്മയായതോടെ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് നടിയുടെ ജീവിതം. സമൂഹ മാധ്യമങ്ങളില്‍ സജീവമായ പ്രിയങ്ക തന്റെ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം മകള്‍ മാല്‍തിയുടെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്.

മാതൃത്വം ആസ്വദിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍. പുതിയ പോസ്റ്റില്‍ അമ്മയായതിന് ശേഷം ജീവിതത്തില്‍ നിരവധി മാറ്റങ്ങളുണ്ടായെന്ന വെളിപ്പെടുത്തലാണ് താരം നടത്തുന്നത്. കുട്ടിയില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രിയങ്ക പറയുന്നു.


Priyanka Chopra | 'മാതൃത്വം ഏറ്റവും മഹത്തായ കാര്യം, അത് എനിക്ക് കരുത്ത് നല്‍കി'; മകളുടെ പുഞ്ചിരിനോക്കി സ്വയം വിലയിരുത്താറുണ്ടെന്നും നടി പ്രിയങ്ക ചോപ്ര

മാതൃത്വം ഏറെ സന്തോഷകരമാണെങ്കിലും, ഓരോ ദിവസം നിരവധി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. അമ്മയായപ്പോള്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെന്നും പ്രിയങ്ക പറഞ്ഞു. എന്റെ മകളുടെ പുഞ്ചിരിനോക്കി സ്വയം വിലയിരുത്താറുണ്ട്. 

അവളുടെ ചിരിയില്‍ ആശ്വാസം കണ്ടെത്താറുണ്ട്. മാതൃത്വം എന്നെ സംബന്ധിച്ച് ഏറ്റവും മഹത്തായ കാര്യമാണ്. പക്ഷെ അത് എന്നെ ദുര്‍ബലയാക്കി. കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ആത്മവിശ്വാസം നല്‍കി വളര്‍ത്തണം. എന്റെ മാതാപിതാക്കള്‍ എനിക്കത് നല്‍കി. അഭിപ്രായം പറയണമെന്ന് അവര്‍ എപ്പോഴും എന്നോട് പറഞ്ഞു.

എന്നെ വിമര്‍ശിക്കുന്നവരോ എന്റെ അഭിപ്രായത്തില്‍ ചര്‍ച നടത്തുന്നവരോ ഉണ്ടെങ്കില്‍ അത്തരം സംഭാഷണത്തെ ഞാന്‍ പ്രോത്സാഹിപ്പിച്ചു. ഞാന്‍ ആരാണെന്ന് എനിക്ക് തന്നെ ബോധ്യപ്പെടുത്തി തരാന്‍ ശ്രമിച്ച,. അതുതന്നെയാണ് എന്റെ മകളുടെ കാര്യത്തിലും ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എന്നും പ്രിയങ്ക പറയുന്നു.

പ്രിയങ്കയുടെ പോസ്റ്റ്:

മാതൃത്വം ഏറെ സന്തോഷകരമാണെങ്കിലും, ഓരോ ദിവസം നിരവധി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എല്ലാ ദിവസവും കുഞ്ഞുങ്ങളെ കിടക്കയില്‍ കിടത്തുന്നത് വളരെ വലുതാണെന്ന് തോന്നിയിട്ടുണ്ട്. മാതൃത്വം എന്റെ ആത്മാഭിമാനം വര്‍ധിപ്പിച്ചിട്ടുണ്ടോയെന്ന് അറിയില്ല.

പക്ഷെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. കാരണം ഇന്ന് എന്ത് തെറ്റാണ് ചെയ്യാന്‍ പോകുന്നത്. എങ്ങനെ എല്ലാ കാര്യങ്ങളും ശരിയായി ചെയ്യാം എന്നുളള ചിന്തകളായിരുന്നു. കുടുംബത്തില്‍ നിന്ന് മികച്ച പിന്തുണയാണ് എനിക്ക് ലഭിച്ചത്. എന്നാല്‍ നിങ്ങള്‍ സ്വയം പരിശോധിക്കണം, ഞാന്‍ എന്റെ കുടുംബത്തോടൊപ്പം എന്നെത്തന്നെ പരിശോധിക്കാറുണ്ട്.

എന്റെ മകളുടെ പുഞ്ചിരിനോക്കി സ്വയം വിലയിരുത്താറുണ്ട്. അവളുടെ ചിരിയില്‍ ആശ്വാസം കണ്ടെത്താറുണ്ട്. മാതൃത്വം എന്നെ സംബന്ധിച്ച് ഏറ്റവും മഹത്തായ കാര്യമാണ്. പക്ഷെ അത് എന്നെ ദുര്‍ബലയാക്കി. കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ആത്മവിശ്വാസം നല്‍കി വളര്‍ത്തണം.

എന്റെ മാതാപിതാക്കള്‍ എനിക്കത് നല്‍കി. അഭിപ്രായം പറയണമെന്ന് അവര്‍ എപ്പോഴും എന്നോട് പറഞ്ഞു. എന്നെ വിമര്‍ശിക്കുന്നവരോ എന്റെ അഭിപ്രായത്തില്‍ ചര്‍ച നടത്തുന്നവരോ ഉണ്ടെങ്കില്‍ അത്തരം സംഭാഷണത്തെ ഞാന്‍ പ്രോത്സാഹിപ്പിച്ചു. ഞാന്‍ ആരാണെന്ന് എനിക്ക് തന്നെ ബോധ്യപ്പെടുത്തി തരാന്‍ ശ്രമിച്ച,. അതുതന്നെയാണ് എന്റെ മകളുടെ കാര്യത്തിലും ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്- പ്രിയങ്ക കൂട്ടിച്ചര്‍ത്തു.

Keywords: Priyanka Chopra reveals how motherhood has strengthened and fueled her commitment to empower her daughter Malti Marie, Mumbai, News, Priyanka Chopra, Daughter, Social Media, Family, Support, Actress, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia