Follow KVARTHA on Google news Follow Us!
ad

Bus Strike | സംസ്ഥാനത്ത് സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക് തുടങ്ങി

നവംബര്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് സംഘടനകള്‍ Private Bus Strike, Demands, Warning, Seat Belt, Ticket Rate, Kerala
തിരുവനന്തപുരം: (KVARTHA) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമ സംയുക്ത സമിതിയുടെ നേതൃത്വത്തിലുള്ള സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണു പണിമുടക്ക്. ഭൂരിഭാഗം സംഘടനകളും പണിമുടക്കുന്നതിനാല്‍ സംസ്ഥാന വ്യാപകമായി ബസ് സര്‍വീസ് മുടങ്ങും.

പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടികറ്റു നിരക്കു വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും കാമറയും ഘടിപ്പിക്കണമെന്ന തീരുമാനം റദ്ദാക്കുക എന്നിവയാണ് ആവശ്യങ്ങള്‍. 

Private bus strike begins in Kerala, Thiruvananthapuram, News, Private Bus Strike, Demands, Warning, Seat Belt, Ticket Rate, Permit, Kerala.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നു ചെയര്‍മാന്‍ ലോറന്‍സ് ബാബു, ജെനറല്‍ കണ്‍വീനര്‍ ടി ഗോപിനാഥന്‍, വൈസ് ചെയര്‍മാന്‍ ഗോകുലം ഗോകുല്‍ദാസ് എന്നിവര്‍ അറിയിച്ചു.

ബസ് ഉടമകളുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് നേരത്തെ ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.

Keywords: Private bus strike begins in Kerala, Thiruvananthapuram, News, Private Bus Strike, Demands, Warning, Seat Belt, Ticket Rate, Permit, Kerala. 

Post a Comment