Dead | പ്രമുഖ ബോഡി ബില്‍ഡറും ഫിറ്റ് നസ് ഇന്‍ഫ്‌ളുവന്‍സറുമായ റെയ്ചല്‍ ചെയ്‌സ് അന്തരിച്ചു
Oct 21, 2023, 13:17 IST
വെല്ലിങ്ടന്‍: (KVARTHA) പ്രമുഖ ന്യൂസിലന്‍ഡ് ബോഡി ബില്‍ഡറും ഫിറ്റ് നസ് ഇന്‍ഫ്‌ളുവന്‍സറുമായ റെയ്ചല്‍ ചെയ്‌സ്(41) അന്തരിച്ചു. മകളാണ് റെയ്ചലിന്റെ വിയോഗ വിവരം പുറത്തുവിട്ടത്. ഫേസ്ബുകില്‍ 14 ലക്ഷത്തോളം ഫോളവേഴ്‌സ് ഉണ്ട്. നിരവധി ഫിറ്റ്‌നസ് വീഡിയോകളിലൂടെയും പ്രചോദനപരമായ പോസ്റ്റുകളിലൂടെയും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന താരമാണ്.
ഓക്‌സിജന്‍ മാഗസിനു വേണ്ടി നടത്തിയ ഫോടോ ഷൂടിലെ ചിത്രങ്ങളാണ് റെയ്ചല്‍ അവസാനമായി തന്റെ ഫേസ്ബുക് പേജില്‍ പങ്കുവച്ചത്. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ന്യൂസീലന്‍ഡ് പൊലീസ് അറിയിച്ചു.
വളരെ ചെറുപ്പത്തില്‍ തന്നെ ബോഡി ബില്‍ഡിങ് രംഗത്ത് സജീവമായിരുന്നു റെയ്ചല്‍. രാജ്യത്ത് നടന്ന നിരവധി മത്സരങ്ങളില്‍ വിജയിച്ചിട്ടുമുണ്ട്. 2011ല്‍, ലാസ് വേഗസില്‍ നടന്ന ഒളിംപ്യ ബോഡി ബില്‍ഡിങ് മത്സരത്തില്‍ പങ്കെടുത്ത ആദ്യ വനിതയായിരുന്നു റെയ്ചല്‍.
'അമ്മ എല്ലാ പിന്തുണയും ഞങ്ങള്‍ക്ക് നല്‍കിയിരുന്നു. അവര്‍ വളരെ അനുകമ്പയുള്ള ഹൃദയത്തിന് ഉടമയായിരുന്നു. ഏറ്റവും മികച്ച ഉപദേശങ്ങളാണ് ഞങ്ങള്‍ക്ക് നല്‍കിയിരുന്നത്. ലോകത്തുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാവുകയും ചെയ്തു. അമ്മയുടെ സ്‌നേഹം ഒരിക്കലും മങ്ങില്ല, അവരെ വല്ലാതെ മിസ് ചെയ്യും' എന്ന് റെയ്ചലിന്റെ മൂത്ത മകള്‍ അന്ന ചെയ്‌സ് പറഞ്ഞു.
2015 ഫെബ്രുവരിയിലാണ് ക്രിസ് ചെയ്‌സ് എന്ന വ്യക്തിയുമായുള്ള 14 വര്‍ഷത്തെ വിവാഹം ജീവിതം റെയ്ചല്‍ അവസാനിപ്പിച്ചത്. ക്രിസ് പിന്നീട് ലഹരിക്കടത്തില്‍ പിടിയിലാവുകയും 10 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു.
2016ല്‍ ദാമ്പത്യജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ വെളിപ്പെടുത്തി അവര്‍ ഒരു ലേഖനം എഴുതുകയും ഇത്തരം ബന്ധങ്ങളില്‍നിന്ന് പുറത്തുചാടണമെന്ന് സമാന സാഹചര്യത്തിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മക്കളെ ഒറ്റയ്ക്കു വളര്‍ത്തിയത് എങ്ങനെയാണ് ജീവിതത്തില്‍ കൂടുതല്‍ ആത്മവിശ്വാസവും ബലവും നല്‍കിയതെന്നും അവര്‍ വിശദീകരിച്ചിരുന്നു.
Keywords: Popular Fitness Influencer Raechelle Chase Dies At 41, Police Launch Probe, New Zealand, News, Popular Fitness Influencer, Raechelle Chase, Dead, Obituary, Probe, Warning, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.