ന്യൂഡെല്‍ഹി: (KVARTHA) ഇസ്രാഈല്‍ - ഹമാസ് യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നതിനിടെ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ഫോണില്‍ ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രാഈല്‍ - ഫലസ്തീന്‍ വിഷയത്തില്‍ ഇന്‍ഡ്യയുടെ പരമ്പരാഗത നിലപാടില്‍ കേന്ദ്ര സര്‍കാര്‍ മാറ്റം വരുത്തിയെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി സംസാരിച്ചത്.
മേഖലയില്‍ സുരക്ഷാ സാഹചര്യം മോശമാകുന്നതില്‍ പ്രധാനമന്ത്രി ആശങ്ക അറിയിച്ചു. ഗാസയിലെ അല്‍ അഹ് ലി ആശുപത്രിയില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഫലസ്തീന്‍ ജനതയ്ക്കുള്ള സഹായങ്ങള്‍ ഇന്‍ഡ്യ തുടരുമെന്നും അറിയിച്ചു.
അതേസമയം, ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്‍ഡ്യ, ഇസ്രാഈലിനൊപ്പമാണെന്നും ഫലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് ഇന്‍ഡ്യയുടെ നിലപാടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
PM Modi | 'ഫലസ്തീന് ഇന്‍ഡ്യ നല്‍കുന്ന സഹായം ഇനിയും തുടരും'; മഹമൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സുരക്ഷാ സാഹചര്യം മോശമാകുന്നതില്‍ ആശങ്കയും അറിയിച്ചു
ഗാസയിലെ ആശുപത്രിയില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി
National News, New Delhi News, PM, Prime Minister, Narendra Modi, Dial,