ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നഗര ഗതാഗത സംവിധാനമാണിതെന്നും മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടുമെന്നും അധികൃതർ പറയുന്നു. ഡെൽഹിക്കും മീററ്റിനും ഇടയിൽ അഞ്ചോളം സ്റ്റേഷനുകൾ ഉണ്ടാകും. സാഹിബാബാദ്, ഗാസിയാബാദ്, ഗുൽദാർ, ദുഹായ്, ദുഹായ് ഡിപ്പോ എന്നിവയാണ് സ്റ്റേഷനുകൾ. ഈ റാപ്പിഡ് ട്രെയിനിൽ ആറ് കോച്ചുകൾ ഉണ്ട്, അതിൽ പ്രീമിയവും ഉൾപ്പെടുന്നു.
റാപ്പിഡ് എക്‌സിന്റെ എല്ലാ കോച്ചുകളിലും സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റുകൾ ഉണ്ടായിരിക്കും. സ്ത്രീകൾക്കൊപ്പം പ്രായമായവർക്കും സീറ്റുകൾ സംവരണം ചെയ്യും. ഓരോ ട്രെയിനിലും ആകെ 407 സീറ്റുകൾ ഉണ്ടായിരിക്കും, അത് 2×2 ലേഔട്ട് ഡിസൈനിലായിരിക്കും. 1061 യാത്രക്കാർക്ക് യാത്ര ചെയ്യാനാവും. എല്ലാ സീറ്റിനു മുകളിലും ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
#WATCH | Sahibabad, Uttar Pradesh | Prime Minister Narendra Modi flags off the RapidX train connecting Sahibabad to Duhai depot, marking the launch of Regional Rapid Transit System (RRTS) in India. This is India’s first RapidX train which will be known as NaMo Bharat. pic.twitter.com/YaanYmocB8
— ANI (@ANI) October 20, 2023
സാധാരണ കോച്ച് ടിക്കറ്റ് നിരക്ക് കുറഞ്ഞത് 20 രൂപ മുതൽ പരമാവധി 50 രൂപ വരെ ആയിരിക്കും. പ്രീമിയം ടിക്കറ്റിന്, മിനിമം ചാർജ് 40 രൂപയും കൂടിയത് 100 രൂപയുമാണ്. മൊബൈൽ വഴിയും കാർഡ് വഴിയും യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാം. മെട്രോകളുമായി താരതമ്യം ചെയ്യുമ്പോൾ ആർആർടിഎസ് സംവിധാനം വേഗതയേറിയതാണ്. ദേശീയ തലസ്ഥാന പ്രദേശത്ത് താരതമ്യേന ദീർഘദൂരം കുറഞ്ഞ സമയത്തിനുള്ളിൽ യാത്ര ചെയ്യാൻ ഇത് യാത്രക്കാരെ സഹായിക്കും. സാഹിബാബാദിൽ നിന്ന് ദുഹായിലേക്കുള്ള യാത്ര 12 മിനിറ്റിനുള്ളിൽ പൂർത്തിയാക്കും.
ഈ ട്രെയിനിലെ എല്ലാ സീറ്റുകളിലും ഓൺബോർഡ് വൈ-ഫൈ, ലാപ്‌ടോപ്പ്, മൊബൈൽ ചാർജിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ, ട്രെയിൻ ഭിന്നശേഷിസൗഹൃവുമാണ്. നമോ ഭാരത് ട്രെയിൻ മെട്രോ ശൃംഖലയ്ക്ക് പുതിയൊരു ഐഡന്റിറ്റി നൽകുമെന്ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. അവസാന കമ്പാർട്ടുമെന്റിൽ സ്‌ട്രെച്ചർ ക്രമീകരിച്ചിട്ടുണ്ട്. മീററ്റിൽ നിന്ന് ഡൽഹിയിലേക്ക് ഒരു രോഗിയെ റഫർ ചെയ്താൽ, കുറഞ്ഞ ചിലവിൽ രോഗിയെ കൊണ്ടുപോകാൻ കഴിയുന്ന തരത്തിൽ പ്രത്യേക കോച്ച് ക്രമീകരിക്കും.
Keywords: News, National, New Delhi, PM, Delhi-Meerut Corridor, Train, Railway, PM launches first rapid rail Delhi-Meerut corridor.
< !- START disable copy paste -->