Follow KVARTHA on Google news Follow Us!
ad

PK Firos | കത്വ കേസിൽ പൊലീസ് റിപോർട് മജിസ്‌ട്രേറ്റ് കോടതി തള്ളുകയാണ് ചെയ്‌തതെന്ന് കെ ടി ജലീൽ; പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അനൂകൂല റിപോർട് തട്ടിക്കൂട്ടിയെന്നും ആരോപണം; കെടി ജലീലും വി അബ്ദുര്‍ റഹ് മാനും സിപിഎമും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സത്യം തല ഉയര്‍ത്തി തന്നെ നിന്നുവെന്ന് പി കെ ഫിറോസ്; കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷവും ഇറക്കിയെന്ന് യൂത് ലീഗ് നേതാവ്

പിണറായി നിയമപാലകരേയും കോടതികളെയും സ്വാധീനിക്കാന്‍ ഞാനത്ര വലിയ സംഭവമാണോ? PK Firos, FB Post, Youth League, Criticism, Kerala News
തിരുവനന്തപുരം: (KVARTHA) കത്വ കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് യൂത് ലീഗ് നേതാക്കളായ പി.കെ ഫിറോസും സി.കെ സുബൈറും അനൂകൂല റിപോർട് തട്ടിക്കൂട്ടിയെന്നും പൊലീസ് റിപോർട് മജിസ്‌ട്രേറ്റ് കോടതി തള്ളുകയാണ് ചെയ്‌തതെന്ന് കെ ടി ജലീൽ എംഎൽഎ. സുബൈറിനും ഫിറോസിനും സമൻസ് അയക്കാൻ കോടതി ഉത്തരവായിട്ടുണ്ടെന്നും അദ്ദേഹം ഫേസ്‌ബുകിൽ കുറിച്ചു.

PK Firos FB Post About Kathua case, Thiruvananthapuram, News, Politics, PK Firos, FB Post, Youth League, Criticism, CPM, KT Jaleel, Kerala News

ഈ കേസ് രാഷ്ട്രീയ വൈരാഗ്യത്തില്‍ കെട്ടിച്ചമച്ചതാണെന്നും കള്ളമാണെന്നും കണ്ടെത്തിയ പൊലീസിന്റെ അന്വേഷണ റിപോര്‍ട് പുറത്ത് വന്നതോടെയാണ് പ്രതികരണവുമായി കെ ടി ജലീൽ രംഗത്തെത്തിയത്.

'മുസ്ലിംലീഗിൻ്റെയും യൂത് ലീഗിന്റെയും ഫണ്ട് മുക്കി നക്കുന്ന ഏർപാടിന് ഈ കേസോടെ വിരാമമിടാനാണ് യൂത് ലീഗ് നേതാവായിരുന്ന യൂസുഫ് പടനിലം സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ഇ ഡിയിലും തൽസംബന്ധമായ പരാതിയുടെ അടിസ്ഥാനത്തിൽ യൂത് ലീഗ് നേതാക്കളായ സുബൈറിനും ഫിറോസിനുമെതിരെ കേസ് നിലവിലുണ്ട്. അത് ദുർബലമാക്കാനാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സി ഐ യൂസഫിനെയും എസ്ഐ അശ്റഫിനെയും സ്വാധീനിച്ച് അനുകൂല റിപോർട് പ്രതികൾ തട്ടിക്കൂട്ടിയതെന്ന് ആക്ഷേപിക്കപ്പെടുന്നു. കേരള പോലീസിന് കളങ്കമുണ്ടാക്കിയ ഇരുവർക്കുമെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് യൂസഫ് പടനിലം പറഞ്ഞു', ജലീൽ കുറിച്ചു.

അതേസമയം, കെടി ജലീലും വി അബ്ദുര്‍ റഹ് മാനും സിപിഎമും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സത്യം തല ഉയര്‍ത്തി തന്നെ നിന്നുവെന്നും കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷവും ഇറക്കിയെന്നും പി കെ ഫിറോസ് പ്രതികരിച്ചു. എന്നാല്‍ ഇപ്പോള്‍ കെ ടി ജലീല്‍ പൊലീസ് റിപോര്‍ട് കോടതി തളളിയെന്നാണ് പറയുന്നതെന്നും ഫിറോസ് ചൂണ്ടിക്കാട്ടുന്നു. തള്ളിയാല്‍ അങ്ങനെയൊരു ഉത്തരവിന്റെ പകര്‍പ്പ് ഉണ്ടാവില്ലേ എന്നും അതെവിടെ എന്നും ഫിറോസ് തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നു.

പൊലീസിനെ സ്വാധീനിച്ച് നേടിയ റിപോര്‍ടാണെന്നാണ് ജലീല്‍ പറയുന്നതെന്നും ഫിറോസ് പറയുന്നു. ലോകായുക്തയും ഹൈകോടതിയും സുപ്രീം കോടതിയും മന്ത്രി സ്ഥാനം എടുത്ത് തോട്ടിലെറിഞ്ഞപ്പോഴും ഇക്ക പറഞ്ഞത് സ്വാധീനമാണെന്നാണ്. പിണറായി പൊലീസിനെയും കോടതികളെയും സ്വാധീനിക്കാന്‍ ഞാനത്ര വലിയ സംഭവമാണോ ഇക്കാ!? എന്നും ഫിറോസ് ചോദിക്കുന്നു.

ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:


ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പും തിരഞ്ഞെടുപ്പ് സമയത്തും എനിക്കെതിരെ വ്യാപകമായി പ്രചരിപ്പിച്ച കേസായിരുന്നു കത്വ കേസ്. ഈ കേസ് രാഷ്ട്രീയ വൈരാഗ്യത്തില്‍ കെട്ടിച്ചമച്ചതാണെന്നും കള്ളമാണെന്നും കണ്ടെത്തിയ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നു. കെ.ടി ജലീലും വി.അബ്ദുറഹ്‌മാനും സി.പി.എമ്മും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സത്യം തല ഉയര്‍ത്തി നിന്നു. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷവും ഇറക്കി.

ഇപ്പോ ജലീലിക്ക പറയുന്നത് പോലീസ് റിപ്പോര്‍ട്ട് കോടതി തളളിയെന്നാണ്. തള്ളിയാല്‍ അങ്ങിനെയൊരു ഉത്തരവിന്റെ പകര്‍പ്പ് ഉണ്ടാവില്ലേ ഇക്കാ. അതെവിടെ? പോലീസിനെ സ്വാധീനിച്ച് നേടിയ റിപ്പോര്‍ട്ടാണെന്നാണ് ഇക്ക പറയുന്നത്. ലോകായുക്തയും ഹൈക്കോടതിയും സുപ്രീം കോടതിയും മന്ത്രി സ്ഥാനം എടുത്ത് തോട്ടിലെറിഞ്ഞപ്പോഴും ഇക്ക പറഞ്ഞത് സ്വാധീനമാണെന്നാണ്. പിണറായിപ്പോലീസിനെയും കോടതികളെയും സ്വാധീനിക്കാന്‍ ഞാനത്ര വലിയ സംഭവമാണോ ഇക്കാ!?
      
PK Firos, Kathua case

ഞങ്ങള്‍ക്കെതിരെയുള്ള കേസില്‍ പോലീസ് അന്വേഷണം നടത്തി ആരോപണം കളവാണെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമ്മര്‍പ്പിച്ചെന്ന് മനസ്സിലാക്കിയപ്പോള്‍ നിങ്ങളൊരു പ്രൈവറ്റ് കംപ്ലയിന്റ് വീണ്ടും കൊടുത്തു. കോടതിയില്‍ ആര്‍ക്കും പ്രൈവറ്റ് കംപ്ലയിന്റ് കൊടുക്കാം. അത് ഇങ്ങളും കൊടുത്തിട്ടുണ്ട്. അല്ലാതെ ഒരു പോലീസ് റിപ്പോര്‍ട്ടും ഒരു കോടതിയും തള്ളിയിട്ടില്ല.

പിന്നെ ഇ.ഡി കേസ്.

എനിക്കെതിരെ ഇ.ഡി കേസെടുത്തൂന്ന് രണ്ട് കൊല്ലമായി ഇങ്ങള് പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഞാനിന്ന് വരെ ഒരു ഇ.ഡിയുടെ മുമ്പിലും ഹാജരായിട്ടില്ല. ഇനി ഹാജരാകേണ്ടി വന്നാലും ഇക്ക പോയത് പോലെ തലയില്‍ മുണ്ടിട്ട് പോവുകയും ഇല്ല.

അതോണ്ട് ജലീലിക്കാനോട് പറയാണ്. ഇങ്ങള് ആവുമ്പോലെ നോക്കി. പരാതി ഇഷ്ടം പോലെ കൊടുക്കി. ഇങ്ങക്ക് ഇഷ്ടമുള്ള ആള്‍ക്കാരെ വെച്ച് അന്വേഷിക്ക്. പക്ഷേ ഇക്കക്ക് കൂട്ടിയാ കൂടൂലാ. അതിന് ഇച്ചിരി കൂടെ മൂക്കണം. ഇത് യൂത്ത് ലീഗാ. മുസ്ലിം യൂത്ത് ലീഗ്.

കെടി ജലീലിന്റെ ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:


കത്വ ഫണ്ട്: പോലീസ് റിപ്പോര്‍ട്ട് കോടതി തള്ളി. പ്രതികള്‍ക്ക് സമന്‍സയക്കാന്‍ ഉത്തരവായി. മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെയുള്ള കത്വ-ഉന്നാവോ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുന്ദമംഗലം CI യൂസുഫും SI അഷ്‌റഫും പരാതിക്കാരന്‍ യൂസുഫ് പടനിലം നല്‍കിയ തെളിവുകള്‍ ഗൗനിക്കാതെ പ്രതികള്‍ക്ക് അനുകൂലമായി 2023 ജൂണില്‍ നല്‍കിയ പോലീസ് റിപ്പോര്‍ട്ട് കുന്ദമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി.

കേസിലെ ഒന്നാം പ്രതി സി.കെ സുബൈറിനും രണ്ടാം പ്രതി പി.കെ ഫിറോസിനും സമന്‍സ് അയക്കാനും കോടതി ഉത്തരവായി. 09.02.2024 ന് പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണം. ഇതോടെ രാവിലെ മുതല്‍ ലീഗ് സൈബര്‍ പോരാളികള്‍ നടത്തിവന്ന കള്ളപ്രചരണം പൊളിഞ്ഞ് പാളീസായി.

പോലീസ് ഉദ്യോഗസ്ഥരെ പലവിധത്തില്‍ സ്വാധീനിച്ച് നേടിയ റിപ്പോര്‍ട്ടാണ് യൂത്ത് ലീഗ് മുന്‍ അഖിലേന്ത്യാ ഭാരവാഹി യൂസഫ് പടനിലം നല്‍കിയ പരാതിയെ തുടര്‍ന്ന് തള്ളപ്പെട്ടത്.

രണ്ട് പെണ്‍കുട്ടികള്‍ കത്വയിലും ഉന്നോവയിലും നിഷ്ഠൂരമായി പിച്ചിച്ചീന്തപ്പെട്ട കിരാത സംഭവത്തിന്റെ പശ്ചാതലത്തിലാണ് യൂത്ത് ലീഗ് പള്ളികള്‍ കേന്ദ്രീകരിച്ച് ഒരു വെള്ളിയാഴ്ച ഇരകളുടെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ വ്യാപകമായ പണപ്പിരിവ് നടത്തിയത്. ഗള്‍ഫ് നാടുകളിലും എട്ടുംപൊട്ടും തിരിയാത്ത രണ്ട് കുഞ്ഞുങ്ങളുടെ കണ്ണീരിന്റെ കഥ പറഞ്ഞ് കണക്കറ്റ ധനശേഖരണം നടന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.

പിരിച്ച പണത്തില്‍ നിന്ന് വളരെ ചെറിയ ഒരു തുക ഇരകളുടെ കുടുംബത്തിനും കേസ് വാദിക്കാത്ത വക്കീലന്‍മാര്‍ക്കും നല്‍കി. പിരിഞ്ഞുകിട്ടിയ ഭീമമായ തുകയുടെ സിംഹഭാഗവും സ്വന്തം ആവശ്യത്തിനും യൂത്ത്‌ലീഗ് നടത്തിയ സംസ്ഥാന ജാഥയുടെ ചെലവിലേക്കും എടുത്തതായാണ് പരാതിയില്‍ ആരോപിച്ചത്.
     
KT JALEEL, Kathua case

മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും ഫണ്ട് മുക്കി നക്കുന്ന ഏര്‍പ്പാടിന് ഈ കേസോടെ വിരാമമിടാനാണ് യൂത്ത്‌ലീഗ് നേതാവായിരുന്ന യൂസുഫ് പടനിലം സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. ഇ.ഡിയിലും തല്‍സംബന്ധമായ പരാതിയുടെ അടിസ്ഥാനത്തില്‍ യൂത്ത് ലീഗ് നേതാക്കളായ സുബൈറിനും ഫിറോസിനുമെതിരെ കേസ് നിലവിലുണ്ട്.

അത് ദുര്‍ബലമാക്കാനാണ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സി.ഐ യൂസഫിനെയും എസ്.ഐ അഷ്‌റഫിനെയും സ്വാധീനിച്ച് അനുകൂല റിപ്പോര്‍ട്ട് പ്രതികള്‍ തട്ടിക്കൂട്ടിയതെന്ന് ആക്ഷേപിക്കപ്പെടുന്നു. കേരള പോലീസിന് കളങ്കമുണ്ടാക്കിയ ഇരുവര്‍ക്കുമെതിരെ ഉഏജ ക്ക് പരാതി നല്‍കുമെന്ന് യൂസഫ് പടനിലം പറഞ്ഞു.

കേട്ടപാതി കേള്‍ക്കാത്തപാതി, പ്രതികളെ കുറ്റവിമുക്തരാക്കി എന്ന മട്ടില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട മുനവ്വറലി തങ്ങള്‍ സ്വയം പരിഹാസ്യനായി. പരാതിക്കാരന്‍ യൂസഫ് പടനിലത്തിനുവേണ്ടി അഡ്വ: എം നാരായണന്‍ കുന്ദമംഗലമാണ് ഹാജരായത്. (Case No: CC388/2023) മൊബൈല്‍: 9846430201

Keywords: PK Firos FB Post About Kathua case, Thiruvananthapuram, News, Politics, PK Firos, FB Post, Youth League, Criticism, CPM, KT Jaleel, Kerala News.

Post a Comment