സ്‌ഫോടനം നടന്ന കളമശ്ശേരിയിലെ കന്‍വന്‍ഷന്‍ സെന്റര്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചു. കോണ്‍ഗ്രസും ഇടതുപക്ഷവും തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ തീവ്രവാദം കൂടുമ്പോള്‍ സംസ്ഥാനം കണ്ടില്ലെന്ന് നടിക്കുകയാണ്. മുസ്ലിം ലീഗിലെ മുനീറും സിപിഎമിലെ സ്വരാജും ഹമാസിനെ ന്യായീകരിക്കുകയാണ്. എന്നാല്‍ തീവ്രവാദത്തെ എതിര്‍ക്കുന്ന ഞങ്ങളെ വര്‍ഗീയവാദി എന്ന് വിളിക്കുകയാണ്. സാമുദായിക പ്രീണനം തീവ്രവാദം വളര്‍ത്തും. മുന്‍കാലത്ത് കോണ്‍ഗ്രസും ഇതേപ്രീണന നയമാണ് സ്വീകരിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
താന്‍ വര്‍ഗീയ വിഷം ചീറ്റുന്ന പരാമര്‍ശം നടത്തിയിട്ടില്ല. ഹമാസ് നേതാവിന് കേരളത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍കാര്‍ അനുമതി നല്‍കിയതിനെയാണ് വിമര്‍ശിച്ചത്. പരാജയം മറക്കാനാണ് പിണറായി തന്നെ അങ്ങനെ വിളിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് കേരളം കൂടെ നില്‍ക്കണം. ഒരു ചെറിയ വിഭാഗം തീവ്രാദത്തിനോട് താല്‍പര്യം കാണിക്കുന്നുണ്ട്. ഇതു പറയുമ്പോള്‍ ഞങ്ങളെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നു.
കളമശ്ശേരി സ്‌ഫോടനക്കേസില്‍ പൊലീസ് മുന്‍വിധിയോടെ അന്വേഷണം നടത്തരുതെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. വിഷം ചീറ്റുന്നതിന് സഹായകരമായ പ്രസ്താവനയാണ് കേന്ദ്രമന്ത്രിയില്‍ നിന്നുണ്ടായതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
Keywords: 'Pinarayi hiding his inefficiency' Rajeev Chandrasekhar responds to Kerala CM's outburst, Kochi, News, Rajeev Chandrasekhar, Minister, Controversy, Politics, Chief Minister, Pinarayi Vijayan, Criticism, Kerala.