മോഷണ കേസിലെ പ്രതികള്‍ പഴയങ്ങാടി ഭാഗത്ത് നിന്ന് വരുന്നുണ്ടെന്ന് പഴയങ്ങാടി സ്‌പെഷല്‍ ബ്രാഞ്ച് എ എസ് ഐ നികേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പിലാത്തറയില്‍ വെച്ച് ഇവരെ പിടികൂടിയത്.
കഴിഞ്ഞ സപ്തംബര്‍ നാലിന് ഏമ്പേറ്റില്‍ നിന്ന് ബസില്‍ കയറി മെഡികല്‍ കോളജ് സ്റ്റോപില്‍ ഇറങ്ങിയ യാത്രക്കാരന്റെ എട്ടായിരം രൂപ പോകറ്റടിച്ചെന്ന സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.
ബസുകളില്‍ കയറി വ്യാജ തിരക്കുണ്ടാക്കി യാത്രക്കാരുടെ പഴ്‌സും, പണവും മോഷ്ടിക്കുകയാണ് സിദ്ദീഖിന്റേയും സംഘത്തിന്റേയും മോഷണ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇതിനിരയാകുന്നത് പലപ്പോഴും ബസ് യാത്രക്കാരായ സാധാരണക്കാരാണ്. സിദ്ദീഖിന്റെ പേരില്‍ മറ്റു നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ തളിപ്പറമ്പ് സ്വദേശിയാണെന്ന് പറയുന്നുണ്ടെങ്കിലും വിവിധ പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ ക്വാര്‍ടേഴ്‌സുകളില്‍ താമസിച്ച് കവര്‍ച നടത്തുകയാണ് രീതിയെന്നും പൊലീസ് പറയുന്നു. ഇയാളോടൊപ്പം പിടിയിലായ രഞ്ജിതും വിവിധ കേസുകളില്‍ പ്രതിയാണ്. ഇരുവര്‍ക്കുമെതിരെ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലായി നിരവധി മോഷണകേസുകള്‍ നിലവിലുണ്ട്.
കണ്ണൂരിലെ ഒരു കഞ്ചാവ് കേസില്‍ പ്രതിയായതിനാല്‍ രഞ്ജിതിനെ ടൗണ്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ സിദ്ദീഖിനെ റിമാന്‍ഡ് ചെയ്തു. സംഘത്തില്‍ എസ് ഐ സഞ്ജയ് കുമാറിനോടൊപ്പം സ്‌പെഷല്‍ ബ്രാഞ്ച് എ എസ് ഐ നികേഷ്, സ്‌ക്വാഡ് അംഗങ്ങളായ നൗഫല്‍, അശറഫ് എന്നിവരും പങ്കെടുത്തു.
Keywords: Pilathara: Interstate thieves arrested in several cases, Kannur, News, Arrested, Theft, Complaint, Probe, Bus, Police, Court, Remanded, Kerala.