Follow KVARTHA on Google news Follow Us!
ad

Police Custody | പെരുമാതുറയില്‍ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണം; 3 പേര്‍ പൊലീസ് പിടിയില്‍

പരുക്കേറ്റ യൂത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റിന്റെ നില ഗുരുതരം Perumathura News, Thiruvananthapuram News, Attack, Three, Police, Custody, Injured
തിരുവനന്തപുരം: (KVARTHA) പെരുമാതുറ മാടന്‍ വിളയില്‍ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയില്‍. ചിറയിന്‍കീഴ് ഗ്രാമ പഞ്ചായത് പരിധിയിലെ ആകാശ്, അബ്ദുര്‍ റഹ് മാന്‍, സഫീര്‍ എന്നിവരാണ് അറസ്റ്റിലായത്.

കഠിനംകുളം പൊലീസ് പറയുന്നത്: പിടിയിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണ്. മാടന്‍വിള സ്വദേശികളായ അര്‍ശിദ്, ഹുസൈന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇതില്‍ ഗുരുതരമായി പരുക്കേറ്റ അര്‍ശിദ് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യൂത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റാണ് അര്‍ശിദ്. ആദ്യം ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തിങ്കളാഴ്ച (30.10.2023) രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം. കാറിലെത്തിയ നാലംഗ സംഘമാണ് വീടുകള്‍ക്ക് നേരെ നാടന്‍ ബോംബെറിഞ്ഞത്. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. വീടിന്റെ ജനലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തിന്റെ കാരണം ഉള്‍പെടെ ചോദ്യംചെയ്യലിന് ശേഷമേ വ്യക്തമാകൂ.

തിങ്കളാഴ്ച ഉച്ചയോടെ കാറിലെത്തിയ ഒരു സംഘം പ്രദേശവാസികളുമായി തര്‍ക്കത്തില്‍ ഏര്‍പെട്ടിരുന്നു. ഇവര്‍ തന്നെയാണ് രാത്രിയില്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്.




Keywords: News, Kerala, Kerala-News, Thiruvananthapuram-News, Perumathura News, Thiruvananthapuram News, Attack, Three, Police, Custody, Injured, Hospital, Treatment, Perumathura attack: Three in police custody.

Post a Comment