PCB | ലോകകപ്പിനിടെ പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ തമ്മിലടിച്ചോ? പ്രസ്താവനയിറക്കി പിസിബി

 


ന്യൂഡെല്‍ഹി: (KVARTHA) പാകിസ്താന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ അസ്വാരസ്യങ്ങളും കളിക്കാര്‍ തമ്മില്‍ ഏറ്റുമുട്ടലുകളും ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇക്കാര്യം നിഷേധിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (PCB) പ്രസ്താവന ഇറക്കി. നിലവില്‍ ഐസിസി ലോകകപ്പില്‍ പങ്കെടുക്കുന്ന പാകിസ്താന്‍ ദേശീയ ക്രിക്കറ്റ് ടീമിലെ ആഭ്യന്തര അസ്വാരസ്യങ്ങള്‍ സംബന്ധിച്ച് നടക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുന്നതായി പിസിബി പറഞ്ഞു. ടീം ഒറ്റക്കെട്ടാണെന്നും ഇത്തരം തെറ്റായ കാര്യങ്ങള്‍ തെളിയിക്കാന്‍ തെളിവുകളില്ലെന്നും പിസിബി പറയുന്നു.
            
PCB | ലോകകപ്പിനിടെ പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍ തമ്മിലടിച്ചോ? പ്രസ്താവനയിറക്കി പിസിബി

നേരത്തെ, പാകിസ്താനിലെ ചില മാധ്യമപ്രവര്‍ത്തകര്‍ ടീമിലെ വൈരാഗ്യത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച അഫ്ഗാനിസ്താനുമായുള്ള മത്സരത്തിന് ശേഷം ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് ഈ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ടീമിലെ രണ്ട് കളിക്കാര്‍ പരസ്പരം ഏറ്റുമുട്ടിയതായും അതിനുശേഷം ക്യാപ്റ്റന്‍ ബാബര്‍ അസം സഹതാരങ്ങളുമായി വഴക്കുണ്ടാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.

ലോകകപ്പില്‍ ഇതുവരെ പാകിസ്താന്‍ നാല് മത്സരങ്ങള്‍ കളിച്ചതില്‍ രണ്ടെണ്ണം തോല്‍ക്കുകയും രണ്ടില്‍ ജയിക്കുകയും ചെയ്തു. നെതര്‍ലന്‍ഡ്സിനും ശ്രീലങ്കയ്ക്കുമെതിരെ ജയിച്ചായിരുന്നു തുടക്കം. ശ്രീലങ്കയ്ക്കെതിരായ 344 റണ്‍സിന്റെ ലോകകപ്പ് റെക്കോര്‍ഡ് ചേസ് ഉള്‍പ്പെടെ രണ്ട് വലിയ വിജയങ്ങളായിരുന്നു ഇത്. എന്നാല്‍ ഇന്ത്യയോടും ഓസ്ട്രേലിയയോടും തോല്‍വി ഏറ്റുവാങ്ങി. ഓസീസിനെതിരായ തോല്‍വിക്ക് പിന്നാലെ ഡ്രസിങ് റൂമില്‍ പാകിസ്താന്‍ താരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം നിഷേധിക്കുകയാണ് ഇപ്പോള്‍ പിസിബി.

Keywords:  PCB, Pakistan, ICC, Cricket, World Cup, Cricket World Cup 2023, Sports, Sports News, Cricket News, ICC Cricket World Cup 2023, PCB denies rift between Pakistan players during ICC Cricket World Cup 2023.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia