കണ്ണൂര്‍: (KVARTHA) പയ്യന്നൂര്‍ കാങ്കോലില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ചു. കണ്ണൂര്‍ ചെക്കിക്കുളം സ്വദേശി വി കെ പ്രസന്നയാണ് (38) കൊല്ലപ്പെട്ടത്. ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ഷാജി (40) സ്റ്റേഷനിലെത്തി കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.
കാങ്കോല്‍ ബമ്മാരടി കോളനിയില്‍ ബുധനാഴ്ച (25.10.2023) ഉച്ചയ്ക്ക് ഒന്നര മണിക്കാണ് സംഭവം. പയ്യന്നൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. പയ്യന്നൂര്‍ ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Follow KVARTHA on Google news
Follow Us!