Follow KVARTHA on Google news Follow Us!
ad

Killed | 'വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെ കുത്തിക്കൊലപ്പെടുത്തി'; പിന്നാലെ ഭര്‍ത്താവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ഇരുവരും ഒരു വര്‍ഷമായി അകന്നു കഴിയുകയായിരുന്നു Pathanamthitta News, Local News, 35 Year Old, Woman, Killed, Wife, Husband, Found Dead
പത്തനംതിട്ട: (KVARTHA) ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തതായി പൊലീസ്. മല്ലപ്പള്ളി കുന്നന്താനം പാലയ്ക്കാത്തകിടി ശ്രീജ(35), ഭര്‍ത്താവ് വേണു (45) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച (26.10.2023) പുലര്‍ചെ കുന്നന്താനത്ത് ചെട്ടിമുക്കിലായിരുന്നു സംഭവം. കീഴ് വായ്പൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാക് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക വിവരം. ശ്രീജ ഭര്‍ത്താവുമായി പിണങ്ങി ഒരു വര്‍ഷമായി സ്വന്തം വീട്ടിലായിരുന്നു.

ശ്രീജയുടെ വീട്ടിലെത്തിയാണ് വേണു കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കിയത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ശ്രീജ ബാങ്കില്‍ ജീവനക്കാരിയാണ്. ഇരുവര്‍ക്കും പവിത്ര എന്ന മകളുമുണ്ട്.




Keywords: News, Kerala, Kerala-News, Crime, Crime-News, Pathanamthitta News, Local News, 35 Year Old, Woman, Killed, Wife, Husband, Found Dead, Pathanamthitta: 35 Year old woman killed by man.

Post a Comment