പാലക്കാട്: (KVARTHA) ചെറുപ്പുളശ്ശേരിയില്‍ കരാറുകാരനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ലീഗ് കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. ചെര്‍പ്പുളശ്ശേരി നഗരസഭയിലെ മുസ്ലിം ലീഗ് പ്രതിനിധി പി മൊയ്തീന്‍ കുട്ടിയെയാണ് ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഗോപാലകൃഷണന്‍ എന്നയാളെ ആക്രമിച്ച കേസിലാണ് മൊയ്ദീന്‍ കുട്ടി അറസ്റ്റില്‍ ആയത്.
കഴിഞ്ഞ ഏപ്രില്‍ ആറിന് ഒറ്റപ്പാലം റോഡിലെ തൃക്കടീരിയില്‍ വെച്ചാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ബൈകിലെത്തിയ അഞ്ചംഗ സംഘം ഗോപാലകൃഷ്ണനെ ആക്രമിച്ച് പണവും ബൈകും മൊബൈല്‍ ഫോണുകളും കവര്‍ന്നുവെന്നാണ് കേസ്.
അന്വേഷണത്തില്‍, ക്വടേഷന്‍ സംഘത്തെ പുറത്തുനിന്ന് നിയന്ത്രിച്ചതും സംഭവത്തിന്റെ മുഖ്യ സൂത്രധാരനും മൊയ്തീന്‍ കുട്ടി ഉള്‍പെടെ മൂന്ന് പേര്‍ ആണെന്ന് പൊലീസ് കണ്ടെത്തി. ഹൈകോടതി മൊയ്തീന്‍കുട്ടിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കര്‍ശന ഉപാധികളോടെ വിട്ടയച്ചു.
Arrested | ചെര്‍പ്പുളശ്ശേരിയില്‍ കരാറുകാരനെ ആക്രമിച്ച് പണവും ബൈകും കവര്‍ന്നെന്ന കേസ്; ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍
ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ കര്‍ശന ഉപാധികളോടെ വിട്ടയച്ചു
Palakkad News, League Councilor, Arrested, Cherpulassery News, Attack, Bike