Wild Elephant | അട്ടപ്പാടിയില്‍ വീടിനടുത്ത് വനാതിര്‍ത്തിയില്‍ ആട് മേയ്ക്കുകയായിരുന്ന വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
Oct 20, 2023, 07:21 IST
ADVERTISEMENT
പാലക്കാട്: (KVARTHA) അട്ടപ്പാടിയില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. അഗളിയില്‍ വീടിനടുത്ത് വനാതിര്‍ത്തിയില്‍ ആട് മേയ്ക്കുകയായിരുന്ന ആദിവാസി വയോധികനാണ് കാട്ടാനയുടെ ആക്രണത്തിനിരയായത്. ഷോളയൂര്‍ പഞ്ചായതിലെ സമ്പാര്‍കോട് ഊരിലെ ബാലന്‍ (78) ആണ് മരിച്ചത്.
വ്യാഴാഴ്ച (19.10.2023) രാവിലെ ആടിനെ മേയ്ക്കാന്‍ പോയതായിരുന്നു. ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വൈകിട്ട് ആടുകള്‍ തിരിച്ചെത്തിയിട്ടും ബാലനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.
ദേഹത്ത് ചതവും പരുക്കുകളുമുണ്ട്. ഷോളയൂര്‍ പൊലീസും വനപാലകരും സ്ഥലത്തെത്തി. മൃതദേഹം അഗളി ഗവ.ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഭാര്യ: നഞ്ചി. മകള്‍: രാജമ്മ.
പ്രദേശത്ത് നേരത്തെയും രണ്ടുപേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അട്ടപ്പാടിയില്‍ 21 മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.