Mohammad Rizwan | മത്സരത്തിന്റെ ഇടവേളയില്‍ മൈതാനത്ത് നമസ്‌കരിക്കുന്ന പാക് താരം മുഹമ്മദ് റിസ് വാന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

 


ഹൈദരാബാദ്: (KVARTHA) മത്സരത്തിന്റെ ഇടവേളയില്‍ മൈതാനത്ത് നമസ്‌കരിക്കുന്ന പാക് താരം മുഹമ്മദ് റിസ് വാന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. താരം ഇത് ആദ്യമായല്ല മത്സരത്തിനിടെ മൈതാനത്ത് നമസ്‌കരിക്കുന്നത്. നേരത്തെ, ഇന്‍ഡ്യക്കെതിരായ ട്വന്റി20 മത്സരത്തിലും മൈതാനത്ത് നമസ്‌കരിക്കുന്ന റിസ് വാന്റെ വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍, റിസ് വാന്റെ പ്രവൃത്തിക്കെതിരെ വിമര്‍ശനവുമായി ഏതാനും ഇന്‍ഡ്യന്‍ ആരാധകര്‍ രംഗത്തെത്തി.

Mohammad Rizwan | മത്സരത്തിന്റെ ഇടവേളയില്‍ മൈതാനത്ത് നമസ്‌കരിക്കുന്ന പാക് താരം മുഹമ്മദ് റിസ് വാന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ഇന്‍ഡ്യക്കാരെ കാണിക്കാനാണ് താരം മൈതാനത്ത് നമസ്‌കരിച്ചതെന്നും ഇത് താരത്തിന്റെ സ്ഥിരം പരിപാടിയാണെന്നുമാണ് ഇവരുടെ വിമര്‍ശനം. അമേരികയിലെ റോഡരികില്‍ നമസ്‌കരിക്കുന്ന താരത്തിന്റെ വീഡിയോയും അടുത്ത് പുറത്തുവന്നിരുന്നു.

ലോകകപ്പിലെ രണ്ടാംമത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 81 റണ്‍സിന് പാകിസ്താന്‍ തോല്‍പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49 ഓവറില്‍ 286 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ നെതര്‍ലന്‍ഡ്‌സ് 41 ഓവറില്‍ 205 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 12 വര്‍ഷത്തിന് ശേഷം ലോകകപ്പ് കളിക്കുന്ന നെതര്‍ലന്‍ഡ്‌സ് ബാറ്റിങ്ങില്‍ പൊരുതിയാണ് കീഴടങ്ങിയത്. പാകിസ്താന്റെ പേരുകേട്ട പേസര്‍മാരെ ധീരതയോടെ നേരിട്ട ഓറന്‍ജു പട ഒരുവേള എതിരാളികളെ പ്രതിരോധത്തിലാക്കിയിരുന്നു.

Keywords:  Pakistani Batsmen Mohammad Rizwan Offers Namaz In Hyderabad During Match Break, Internet Gets Triggered; Watch, Hyderabad, News, Pakistani Batsmen Mohammad Rizwan, Namaz, Hyderabad Match, Criticism, Social Media, World Cup, National News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia