Operation Ajay | 'ഓപറേഷന്‍ അജയ്': ഇസ്രാഈലില്‍ നിന്നും ഡെല്‍ഹിയില്‍ എത്തിയ 26 മലയാളികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി

 


കൊച്ചി: (KVARTHA) ഓപറേഷന്‍ അജയ്യുടെ ഭാഗമായി ഇസ്രാഈലില്‍ നിന്നും ഡെല്‍ഹിയില്‍ എത്തിയ മൂന്നാമത്തേതും നാലാമത്തേതുമായ പ്രത്യേക വിമാനങ്ങളിലെ കേരളത്തില്‍ നിന്നുളള 31 പേരില്‍ 26 പേര്‍ കൂടി സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തി. നോര്‍ക റൂട് സ്‌
മുഖേനയാണ് ഇവര്‍ തിരിച്ചെത്തിയത്. മറ്റുളളവര്‍ സ്വന്തം നിലയ്ക്കാണ് വീടുകളിലേയ്ക്ക് മടങ്ങുന്നതെന്ന് നോര്‍ക അറിയിച്ചു.

Operation Ajay | 'ഓപറേഷന്‍ അജയ്': ഇസ്രാഈലില്‍ നിന്നും ഡെല്‍ഹിയില്‍ എത്തിയ 26 മലയാളികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി

ഡെല്‍ഹിയില്‍ നിന്നുളള വിസ്താര യുകെ 883 വിമാനത്തില്‍ ഞായറാഴ്ച രാവിലെ 07.40നാണ് 11 പേര്‍ കൊച്ചിയിലെത്തിയത്. വൈകിട്ട് എഴു മണിയോടെ എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് വിമാനത്തില്‍ 15 പേരും കൊച്ചിയിലെത്തി. ഇവര്‍ക്ക് ഡെല്‍ഹിയില്‍ നിന്നുള്ള വിമാനടികറ്റുകള്‍ നോര്‍ക റൂട് സ്‌
ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക റൂട് സ്‌
പ്രതിനിധികളായ എറണാകുളം സെന്റര്‍ മാനേജര്‍ രജീഷ് കെആര്‍, ആര്‍രശ്മികാന്ത് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി.

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ 'ഓപറേഷന്‍ അജയ്'യുടെ ഭാഗമായി ഇതുവരെ 75 മലയാളികളാണ് ഇസ്രാഈലില്‍ നിന്നും തിരിച്ചത്തിയത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ വഴിയാണ് ഇവര്‍ നാട്ടിലെത്തിയത്. നേരത്തേ ഡെല്‍ഹിയിലെത്തിയവരെ നോര്‍ക റൂട് സ്‌
എന്‍ആര്‍ കെ ഡവലപ്മെന്റ് ഓഫിസര്‍ ഷാജി മോന്റെയും കേരളാ ഹൗസ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു.

Keywords:  'Operation Ajay': 26 more Malayalee's who came to Delhi from Israel have returned home, Kochi, News, Operation Ajay, Malayalee's, Kochi, Air India, Vithara, Norka Roots, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia