Follow KVARTHA on Google news Follow Us!
ad

Millionaires | മിസോറമില്‍ ജനവിധി തേടുന്ന 174 സ്ഥാനാര്‍ഥികളില്‍ 112 പേരും കോടീശ്വരന്‍മാര്‍; ഏറ്റവും വലിയ ധനികന്‍ ആംആദ്മി പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ ആന്‍ഡ്രു ലാല്‍രെംകിമ പചാവു

നവംബര്‍ ഏഴിനാണ് വെടെടുപ്പ് Assembly Election, Politis, Congress, BJP, AAP, National News
ഐസോള്‍: (KVARTHA) മിസോറമില്‍ ജനവിധി തേടുന്ന 174 സ്ഥാനാര്‍ഥികളില്‍ 112 പേരും കോടീശ്വരന്‍മാരെന്ന് റിപോര്‍ട്. ആംആദ്മി പാര്‍ടി സംസ്ഥാന അധ്യക്ഷനായ ആന്‍ഡ്രു ലാല്‍രെംകിമ പചാവു ആണ് ഇവരില്‍ ഏറ്റവും വലിയ ധനികനെന്നും റിപോര്‍ടില്‍ സൂചിപ്പിക്കുന്നു. 69 കോടി രൂപ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ഐസോള്‍ നോര്‍ത് 3 മണ്ഡലത്തിലാണ് പചാവു മത്സരിക്കുന്നത്.

One hundred and seventy four candidates in Mizoram one hundred and twelve are millionaires, Mizoram, News, Politics, Assembly Election, Congress, BJP, AAP, National News

സമ്പത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍ വന്‍ലാല്‍തുംഗ (സെര്‍ചിപ് മണ്ഡലം) 55 കോടിയുമായി രണ്ടാം സ്ഥാനത്തും സോറം പീപിള്‍സ് സ്ഥാനാര്‍ഥി എച് ഗിന്‍സാലാല (ചമ്പാഹി നോര്‍ത്) 37 കോടിയുമായി മൂന്നാം സ്ഥാനത്തുമാണ്. മൂന്നു പേരും വ്യവസായികളാണ്. പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. സ്ഥാനാര്‍ഥികളായ അഞ്ചു പേര്‍ക്കെതിരെ നിലവില്‍ ക്രിമിനല്‍ കേസുകളുണ്ട്.

40 അംഗ അസംബ്ലിയിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ നവംബര്‍ ഏഴിനാണ് മിസോറാമില്‍ വെടെടുപ്പ്. ഭരിക്കുന്ന മിസോ നാഷനല്‍ ഫ്രണ്ട് (എംഎന്‍എഫ്), കോണ്‍ഗ്രസ്, സോറാം പീപിള്‍സ് മൂവ്മെന്റ് (സെഡ്പിഎം), ഭാരതീയ ജനതാ പാര്‍ടി (ബിജെപി) എന്നിവയാണ് മിസോറാമിലെ പ്രധാന രാഷ്ട്രീയ പാര്‍ടികള്‍. എംഎന്‍എഫ്, കോണ്‍ഗ്രസ്, ഇസഡ്പിഎം എന്നിവ 40 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കുമ്പോള്‍ ബിജെപി 23 സ്ഥാനാര്‍ഥികളെ മാത്രമാണ് നിര്‍ത്തിയിരിക്കുന്നത്.

2018-ലെ മിസോറാം നിയമസഭാ തിരഞ്ഞെടുപ്പില്‍ 27 എംഎല്‍എമാരുമായി എംഎന്‍എഫ് സര്‍കാര്‍ രൂപീകരിച്ചപ്പോള്‍, സംസ്ഥാനത്ത് കോണ്‍ഗ്രസ് അഞ്ചു സീറ്റുകള്‍ മാത്രം നേടി. സംസ്ഥാനത്ത് ബിജെപി ആദ്യമായി അകൗണ്ട് തുറക്കുന്നതും കഴിഞ്ഞ തിരഞ്ഞടുപ്പിലാണ്. ബുദ്ധ ധന്‍ ചക്മയിലൂടെയാണ് ആ ഭാഗ്യം സംസ്ഥാനത്ത് എത്തിയത്. തുചാങ് സീറ്റിലായിരുന്നു അദ്ദേഹത്തിന്റെ വിജയം. സംസ്ഥാനത്ത് 37.70 ശതമാനം വോടുകളാണ് എംഎന്‍എഫിന് ലഭിച്ചത്. കോണ്‍ഗ്രസിനും ബിജെപിക്കും യഥാക്രമം 29.98 ശതമാനവും 8.09 ശതമാനവും വോടുകളാണ് ലഭിച്ചത്.

Keywords: One hundred and seventy four candidates in Mizoram one hundred and twelve are millionaires, Mizoram, News, Politics, Assembly Election, Congress, BJP, AAP, National News.

Post a Comment