Follow KVARTHA on Google news Follow Us!
ad

Suspended | 'വിവാഹം രെജിസ്റ്റര്‍ ചെയ്യാന്‍ വീല്‍ചെയറില്‍ കഴിയുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ നിര്‍ബന്ധിച്ച് ഓഫിസിന്റെ രണ്ടാംനിലയിലേക്ക് വരുത്തിച്ചു'; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഖേദം പ്രകടിപ്പിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് Officer, Suspended, Marriage, Wheelchair, Social Media, National News
മുംബൈ: (KVARTHA) വിവാഹം രെജിസ്റ്റര്‍ ചെയ്യാന്‍ വീല്‍ചെയറില്‍ കഴിയുന്ന ഭിന്നശേഷിക്കാരിയായ യുവതിയെ നിര്‍ബന്ധിച്ച് ഓഫിസിന്റെ രണ്ടാംനിലയിലേക്ക് വരുത്തിച്ചുവെന്ന സംഭവത്തില്‍ മാര്യേജ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. മഹാരാഷ്ട്ര റവന്യൂ വകുപ്പിന്റേതാണ് നടപടി. ഓഫിസര്‍ അരുണ്‍ ഗോഡേക്കറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Officer Tells Woman On Wheelchair To Go To His 2nd Floor Office, Suspended, Mumbai, News, Officer, Suspended, Marriage, Wheelchair, Social Media, Phone Call, National News

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വിരാലി മോദിക്കാണ് ഉദ്യോഗസ്ഥനില്‍ നിന്നും ദുരനുഭവം നേരിട്ടത്. വീല്‍ചെയറില്‍ കഴിയുന്ന തന്നെ വിവാഹദിനത്തില്‍ നിര്‍ബന്ധിച്ച് വിവാഹ രെജിസ്ട്രാര്‍ ഓഫിസിന്റെ രണ്ടാംനിലയിലേക്ക് വിളിപ്പിച്ച സംഭവം അവര്‍ എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്.

കെട്ടിടത്തിന് ലിഫ്റ്റ് ഇല്ലാത്തതിനാല്‍ വളരെ ബുദ്ധിമുട്ടിയാണ് വിരാലി രണ്ടാംനിലയിലെത്തിയതെന്നും അവര്‍ പോസ്റ്റില്‍ കുറിച്ചു. വിരാലി തന്റെ അവസ്ഥ വിവരിച്ചിട്ടും ഉദ്യോഗസ്ഥര്‍ താഴേക്ക് ഇറങ്ങിവരാന്‍ തയാറായില്ല. വീല്‍ചെയറില്‍ കഴിയുന്ന വ്യക്തിയാണ്. എന്നാല്‍ എന്നെ ഏറെ സ്‌നേഹിക്കുന്ന ഒരാളെ വിവാഹം കഴിക്കാന്‍ എനിക്ക് അവകാശമില്ലേ എന്നും അവര്‍ പോസ്റ്റില്‍ ചോദിച്ചു.

വളരെ കുത്തനെയുള്ള ഗോവണിയായിരുന്നു. ആ കോണിപ്പടികളില്‍ നിന്ന് താഴേക്ക് വീണിരുന്നെങ്കില്‍ എന്തായിരുന്നു എന്റെ അവസ്ഥ? ആര് ഉത്തരവാദിത്തം പറയുമായിരുന്നു?-എന്നാണ് വിരാലി ചോദിച്ചത്.

പോസ്റ്റ് ശ്രദ്ധയില്‍ പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിരാലിയോട് ക്ഷമാപണം നടത്തുകയും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഖോദേകറാണ് ഭിന്നശേഷിക്കാരിയായ യുവതി കെട്ടിടത്തിന്റെ രണ്ടാംനിലയിലേക്ക് വരണമെന്ന് വാശിപിടിച്ചതെന്ന് സംസ്ഥാന റവന്യൂവകുപ്പ് അറിയിച്ചു.

വിവാഹ രെജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ താഴെ വരാന്‍ വിരാലി മോദിയുമായും അവരുടെ പ്രതിശ്രുത വരന്‍ ക്ഷിതിജ് നായകുമായും അടുപ്പമുള്ള ആളുകള്‍ ഗോഡേക്കറെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ലിഫ്റ്റ് ഇല്ലാത്ത കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് വരണമെന്ന് ഗോഡേക്കര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

Keywords: Officer Tells Woman On Wheelchair To Go To His 2nd Floor Office, Suspended, Mumbai, News, Officer, Suspended, Marriage, Wheelchair, Social Media, Phone Call, National News. 

Post a Comment