ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിലൂടെ, ഫിന്നിഷ് ടെലികമ്മ്യൂണിക്കേഷൻസ് എക്യുപ്‌മെന്റ് ഗ്രൂപ്പിന്റെ നോക്കിയ 2026-ഓടെ 800 മില്യൺ മുതൽ 1.2 ബില്യൺ യൂറോ വരെ ചിലവ് ലാഭിക്കുമെന്ന് കണക്കാക്കുന്നു. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 86,000ൽ നിന്ന് 72,000-77,000 ആയി കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2015 മുതൽ കമ്പനി ആയിരക്കണക്കിന് ആളുകളെ പിരിച്ചുവിട്ടിട്ടുണ്ട്.
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഹാൻഡ്‌സെറ്റ് കമ്പനിയായിരുന്നു നോക്കിയ. എന്നാൽ സ്മാർട്ട്‌ഫോണുകളുടെ ലോകത്ത് കമ്പനി വളരെ പിന്നിലായി. പിന്നീട് 5ജി ഉപകരണങ്ങളുടെ വിൽപനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നേരത്തെ മൈക്രോസോഫ്റ്റ്, ഗൂഗിൾ, മെറ്റാ, ട്വിറ്റർ തുടങ്ങി നിരവധി പ്രമുഖ ടെക് സ്ഥാപനങ്ങൾ തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചിലവ് ലാഭിക്കുന്നതിനായി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
Keywords: News, World, Layoffs, Nokia, Employees, Jobs, Nokia to fire 14,000 employees, says it is needed to cut costs.
< !- START disable copy paste -->