Protest | അടച്ച പണം തിരിച്ചുകിട്ടിയില്ല, റോയല്‍ ട്രാവന്‍കൂറില്‍ നിക്ഷേപകരുടെ പ്രതിഷേധം

 


കണ്ണൂര്‍: (KVARTHA) റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കംപനി ലിമിറ്റഡിന്റെ തളിപ്പറമ്പ് ശാഖയില്‍ നിക്ഷേപം പിന്‍വലിക്കാനെത്തിയ ഇടപാടുകാര്‍ക്ക് പണം ലഭിച്ചില്ലെന്ന് പരാതി. തുടര്‍ന്ന് ശാഖയില്‍ പ്രതിഷേധവുമായെത്തിയ ഇടപാടുകാരെ പൊലീസെത്തി ശാന്തരാക്കി തിരിച്ചയച്ചു. കാലാവധി പൂര്‍ത്തിയായിട്ടും നിക്ഷേപ തുക തിരിച്ചു നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നിക്ഷേപര്‍ തടിച്ചുകൂടി പ്രതിഷേധിച്ചത്.
     
Protest | അടച്ച പണം തിരിച്ചുകിട്ടിയില്ല, റോയല്‍ ട്രാവന്‍കൂറില്‍ നിക്ഷേപകരുടെ പ്രതിഷേധം

നേരത്തേ നിക്ഷേപകര്‍ പൊലീസിനെ സമീപിച്ചതോടെ സ്ഥാപനത്തിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ തിങ്കളാഴ്ച നിക്ഷേപം തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് നിക്ഷേപകര്‍ എത്തിയത്. എന്നാല്‍ ഉത്തരവാദപ്പെട്ടവരാരും സ്ഥാപനത്തില്‍ ഉണ്ടായിരുന്നില്ല.

നിക്ഷേപകര്‍ സംഘടിച്ച് പ്രതിഷേധിച്ചതോടെ എസ് ഐ കെപി രമേശന്‍ സ്ഥലത്തെത്തി റോയല്‍ ട്രാവന്‍കൂര്‍ ജീവനക്കാരുമായി ഫോണില്‍ സംസാരിച്ച ശേഷം ഈ മാസം 25 ന് ഇരുപതിനായിരത്തില്‍ തഴെയുള്ള തുക ശാഖയില്‍നിന്നും, കൂടുതലുള്ളത് അകൗണ്ടുകളിലേക്കും നല്‍കുമെന്ന് ഉറപ്പു നല്‍കി പ്രശ്‌നം താല്‍കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

Keywords: No refund of money paid, Royal Travancore investors protest, Kannur, News, Royal Travancore, Investment, Complaint, Protest, Cheating, Phone Call, Kerala News. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia