Follow KVARTHA on Google news Follow Us!
ad

Criticism | ബിഹാറിനെ പാകിസ്താനാക്കി മാറ്റാനാണ് മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ശ്രമിക്കുന്നതെന്ന് ലലന്‍ പസ്വാന്‍

നവരാത്രി ആഘോഷങ്ങളില്‍ ഡിജെ ലൗഡ് സ്പീകര്‍ പാട്ട് തടഞ്ഞതിനെതിരെയാണ് വിമര്‍ശനം Lalan Paswan, Criticized, Politics, Nitish Kumar, Tejashwi Yadav
പട്‌ന: (KVARTHA) ബിഹാറിനെ പാകിസ്താനാക്കി മാറ്റാനാണ് മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ശ്രമിക്കുന്നതെന്ന് ജനതാദള്‍ (യു) വിട്ട മുതിര്‍ന്ന നേതാവ് ലലന്‍ പസ്വാന്‍. നിതീഷിന്റെ ഇത്തരം നടപടികള്‍ ഏതു സമുദായത്തെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണെങ്കിലും തിരിച്ചടിയാകും ഫലമെന്നും ലലന്‍ പസ്വാന്‍ മുന്നറിയിപ്പു നല്‍കി.


Nitish Kumar and Tejashwi Yadav are trying to turn Bihar into Pakistan: Lalan Paswan, Patna, News, Lalan Paswan, Criticized, Politics, Nitish Kumar, Tejashwi Yadav, Warning, National

നവരാത്രി ആഘോഷങ്ങളില്‍ ഡിജെ ലൗഡ് സ്പീകര്‍ പാട്ട് തടഞ്ഞത് അങ്ങേയറ്റം അപകടകരമായ പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെഡിയു സനാതന ധര്‍മ വിരുദ്ധ രാഷ്ട്രീയമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ബിഹാറിനെ പാകിസ്താനാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: Nitish Kumar and Tejashwi Yadav are trying to turn Bihar into Pakistan: Lalan Paswan, Patna, News, Lalan Paswan, Criticized, Politics, Nitish Kumar, Tejashwi Yadav, Warning, National. 

Post a Comment