ബിജെപിയില്‍ സത്യം പറയുന്ന ഏക വ്യക്തി നിതിന്‍ ഗഡ്കരിയാണ്. എന്നെ സംബന്ധിച്ചിടത്തോളം മഹാരാഷ്ട്രയില്‍ ഒരു ശിവസേന മാത്രമാണുള്ളത്. അത് ബാലാസാഹെബ് താകറെ സ്ഥാപിച്ചതാണ്. മരണത്തിന് മുമ്പു തന്നെ ശിവസേനയുടെ ചുമതല അദ്ദേഹം ഉദ്ധവിന് കൈമാറിയിരുന്നു.
നിലവില്‍ വ്യാജമായ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ ജനങ്ങള്‍ക്ക് സ്വര്‍ണവും വെങ്കലവും തമ്മിലുള്ള വ്യത്യാസം കൃത്യമായി അറിയാം' സുപ്രിയ സുലെ പറഞ്ഞു. മറാത്ത സംവരണ വിഷയത്തില്‍ മഹാരാഷ്ട്ര സര്‍കാരില്‍ നയപരമായ പക്ഷാഘാതമുണ്ടെന്നും സുപ്രിയ സുലെ പറഞ്ഞു.
മഹാരാഷ്ട്ര സര്‍കാരില്‍ നയപരമായ പക്ഷാഘാതമുണ്ടെന്ന് പറഞ്ഞ സുലെ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍കാരിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. മറാഠാ സംവരണം നടപ്പാക്കാന്‍ സംസ്ഥാന സര്‍കാരിന് മുമ്പ് മറാഠ ക്വാട ആക്ടിവിസ്റ്റ് മനോജ് ജരാങ്കെ നല്‍കിയ 40 ദിവസത്തെ സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് അവരുടെ പ്രസ്താവന.
Keywords: 'Nitin Gadkari only person in BJP who speaks truth': Supriya Sule, New Delhi, News, Politics, Supriya Sule, NCP Leader, Criticized, Eknath Shinde, Shiv Sena, National News.